അക്ഷരം കവിതാ പുരസ്‌കാരം ഡോ. പൂജ ഗീതക്ക്

Breaking Entertainment Keralam News

കോഴിക്കോട്: അഖില കേരള കലാസാഹിത്യ സാംസ്കാരിക രംഗവും, കണ്ണൂരിലെ എയ്റോസിസ് കോളേജ് ഓഫ് ഏവിയേഷൻ ആൻഡ് മാനേജ്മെൻറ് സ്റ്റഡീസും സംയുക്തമായി ഏർപ്പെടുത്തിയ അക്ഷരം കവിതാ പുരസ്കാരം എഴുത്തുകാരിയും അധ്യാപികയുമായ ഡോ. പൂജ ഗീതക്ക്. 2021 ൽ പൂർണ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച പൂജ ഗീതയുടെ “കൊത്തിവെച്ച ശിലകൾക്കും പറയാനുണ്ട്” എന്ന കവിതാ സമാഹാരമാണ് പുരസ്കാരത്തിന് അർഹമായത്.

കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രശ്‌സ്ത എഴുത്തുകാരി കെ. പി സുധീര പുരസ്‌കാരം സമർപ്പിച്ചു. മുൻ എം എൽ എ യും സാഹിത്യ അക്കാദമി മുൻ പ്രസിഡൻ്റുമായ ശ്രീ പുരുഷൻ കടലുണ്ടി ഉദ്ഘാടനം ചെയ്തു. എയ്റോസിസ് കോളേജ് ഓഫ് ഏവിയേഷൻ ആൻഡ് മാനേജ്മെൻറ് സ്റ്റഡീസ് എം. ഡി. ഡോ. ശാഹുൽ ഹമീദ് അധ്യക്ഷനായി.ആർ കെ രവിവർമ്മയുടെ പേരിലുള്ള സംസ്ഥാന കവിതാ പുരസ്‌കാരവും അയ്യപ്പപ്പണിക്കർ സ്മാരക പുരസ്കാരവും ഇതേ കവിതാ സമാഹാരത്തിന് നേരത്തെ ലഭിച്ചിട്ടുണ്ട്.

 മഞ്ചേരി മേലാക്കം സ്വദേശിയായ ഡോ. പൂജ ഗീത കോഴിക്കോട് ഗവ. ആർട്സ് & സയൻസ് കോളേജ് സംസ്‌കൃത വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും വകുപ്പ് മേധാവിയുമാണ്. ഭർത്താവ് പ്രവീൺ. മക്കൾ നവ്യ ജി പ്രവീൺ, നമ്യ ജി പ്രവീൺ.