ബസ്സിടിച്ചു മൂന്നു വയസ്സുകാരന് ദാരുണാന്ത്യം..

Local News

കാസർഗോഡ് : ചെർക്കളയിൽ ബസ് ഇടിച്ചു മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം.
ചെർക്കള പുതിയ ബസ്റ്റാന്റിനകത്ത് ശനിയാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം.
പെരിയാട്ടടുക്കം സ്വദേശികളും, സീതാങ്കോളി മുഖാരിക്കണ്ടത്ത് വാടക ക്വാർട്ടേഴ്സിൽ താമസിക്കുകയും ചെയ്തിരുന്ന ആഷിക് – സുബൈദ ദമ്പതികളുടെമകൻ അബ്ദുൽ വാഹിദ് ആണ് മരിച്ചത്.
ബസ് സ്റ്റാൻഡിനകത്ത് കുട്ടിയുമൊത്ത് നടക്കുന്നതിനിടയിലായിരുന്നു അപകടം. കുട്ടിയുടെ തലയിൽ ചക്രങ്ങൾ കയറി ഇറങ്ങിയതാണ് മരണ കാരണം. ബസിനെ ജാക്കി വെച്ച് ഉയർത്തിയാണ് കുട്ടിയെ പുറത്തെടുത്തത്.