ഇന്‍സ്റ്റാഗ്രാമിലൂടെ സുന്ദരികളെ വശീകരിക്കും. നിഷാല്‍ വലയിലാക്കിയത് നിരവധിപേരെ..

Breaking Crime Local News

മലപ്പുറം: പതിഞ്ഞ സംസാരവും സുന്ദരമായ ഫോട്ടോകളും പോസ്റ്റ് ചെയത് ഇന്‍സ്റ്റഗ്രാമില്‍വരും. ഇത് തിരുര്‍ സ്വദേശിയായ കറുകപ്പ പറമ്പില്‍ മുഹമ്മദ് നിഷാല്‍.പെണ്‍കുട്ടികളെയും ഭര്‍തൃമതിയായ സ്ത്രീകളെയും ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പീഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. തിരൂര്‍ സ്വദേശിയായ കറുകപ്പ പറമ്പില്‍ മുഹമ്മദ് നിഷാലാണ് പിടിയിലായത്. നിലമ്പൂര്‍ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. സമൂഹമാധ്യമങ്ങളില്‍ പരിചയപ്പെട്ട് പെണ്‍കുട്ടികളെ വശീകരിച്ച് പാട്ടിലാക്കി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുന്നതാണ് പ്രതിയുടെ ഹോബിയെന്നാണ് പരാതി.
നിലമ്പൂര്‍ സ്വദേശിയും ഒരു കുട്ടിയുടെ അമ്മയുമായ സ്ത്രീയെ ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് തിരൂര്‍ മഞ്ചേരി എന്നീ സ്ഥലങ്ങളില്‍ വച്ച് പ്രതി പീഡനത്തിന് ഇരയാക്കിയിരുന്നു. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് നിഷാല്‍ ഇതിനുമുമ്പും സമാന സംഭവത്തില്‍ പ്രതിയായിരുന്നു. ഇയാളെ നേരത്തെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തിരുന്നതായും നിലമ്പൂര്‍ പൊലീസ് പറഞ്ഞു. പരാതിക്കാരിയെ ഇസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തിരൂരങ്ങാടിയിലുളള ഒരു ലോഡ്ജില്‍ വെച്ചും പരാതിക്കാരിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി യും പല തവണയായും പ്രതി ബലാത്സംഗം ചെയ്ത് പരാതിക്കാരിയുടെ ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പ്രചരിപ്പിച്ച് പരാതിക്കാരിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലും ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന മറ്റൊരു കേസില്‍ യുവാവ് നിഷാലിനെ മണ്ണാര്‍ക്കാട് പൊലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട് മുഹമ്മദ് നിഷാല്‍ മണ്ണാര്‍ക്കാട് വച്ച് പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് അന്നു പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തിരുന്നത്.
അതേ സമയം നേരത്തെ താമരശേരിയില്‍ ഫൈറൂസ് എന്ന യുവാവ് വാഹനാപകടത്തില്‍ മരിച്ചതിന് പിന്നാലെ തന്റെ ഫോട്ടോ ഉള്‍പ്പെടുത്തിക്കൊണ്ട് പ്രചരിക്കുന്ന ശബ്ദസന്ദേശത്തില്‍ വിശദീകരണവുമായി നിഷാല്‍ രംഗത്തുവന്നിരുന്നു. ഭീഷണി സന്ദേശമെന്ന പേരില്‍ പ്രചരിക്കുന്ന ശബ്ദം തന്റേത് തന്നെയെന്ന് നിഷാല്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഫൈറൂസിന്റെ മരണവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും തനിക്ക് ഫൈറൂസിനെ അറിയില്ലെന്നും ഇയാള്‍ പറഞ്ഞു. സുഹൃത്ത് പറഞ്ഞതിന്റെ മറുപടിയായി അയച്ച ശബ്ദ സന്ദേശമാണ് പ്രചരിക്കുന്നതെന്നായിരുന്നു അന്നു നിഷാല്‍ പറഞ്ഞത്.
ഫൈറൂസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെങ്കില്‍ അതിന് പിന്നില്‍ താമരശേരി സ്വദേശി ആഷിഖും ഇവരുടെ മറ്റുചില സോഷ്യല്‍ മീഡിയ സുഹൃത്തുക്കളുമാണെന്ന് നിഷാല്‍ ആരോപിച്ചിരുന്നത്. ഫൈറൂസ് ചികിത്സയിലിരിക്കെ സുഹൃത്തിന് ലഭിച്ച നിഷാലിന്റെ ശബ്ദസന്ദേശം ഉയര്‍ത്തിക്കാട്ടി മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഫൈറൂസിന്റെ കുടുംബം ആരോപിച്ചിരുന്നു.ഫൈറൂസിനെ കൊലപ്പെടുത്തിയത് ക്വട്ടേഷന്‍ സംഘമാണെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. തങ്ങളോട് കളിച്ചതിനെല്ലാം ഫൈറൂസിനോട് പകരം ചോദിച്ചെന്ന് സൂചിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്തെത്തിയിരിരുന്നത്. ഫൈറൂസ് അടികിട്ടിയിരിക്കുകയാണെന്നും അടുത്തത് ആഷിഖാണെന്നും ശബ്ദ സന്ദേശത്തിലുണ്ടായിരുന്നു.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ സന്ദേശം ഫൈറൂസിന്റെ സുഹൃത്ത് മിത്‌ലാജിന് ലഭിച്ചത്. ഫൈറൂസിന്റെ സുഹൃത്ത് ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട എതിര്‍പ്പാണ് ക്വട്ടേഷന് പിന്നിലെന്നും കുടുംബം ആരോപിച്ചിരുന്നു. ഈ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു.