കൂട്ടിലങ്ങാടിയിലെ ടിപ്പര്‍ ലോറി മോഷണം;രണ്ടു പേര്‍ കൂടി മലപ്പുറം പോലീസിന്റെ പിടിയില്‍

Crime Local News

മലപ്പുറം: കൂട്ടിലങ്ങാടി പാറടി റോഡില്‍ നിന്നും കഴിഞ്ഞ മാസം 20 നു ടിപ്പര്‍ ലോറി മോഷണം പോയ സംഭവത്തിന് രണ്ടുപേരെ കൂടി മലപ്പുറം പോലീസ് ഇന്‍സ്പെക്ടര്‍ ജോബി തോമസിന്റെ നേതൃത്വത്തില്‍ മലപ്പുറം പോലീസും മലപ്പുറം ഡാന്‍സഫ് ടീമും ചേര്‍ന്ന് പിടികൂടി അറസ്റ്റ് ചെയ്തത് . ഇതോടെ ഈ കേസില്‍ നാല് പേര്‍ പിടിയിലായി . നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൊളത്തൂര്‍ കുറുവമ്പലത്ത് വാടകക്ക് താമസിച്ച് വരുന്ന തിരുവനന്തപുരം കൊടുങ്ങാനൂര്‍ സ്വദേശി സജീര്‍ ഭവന്‍ വീട്ടില്‍ സജീര്‍ (39 ) കൂട്ടിലങ്ങാടി പെരിന്താറ്റിരി സ്വദേശി തൊടുമണ്ണില്‍ കിഴക്കേതില്‍ മുര്‍ഷിദ് (29) എന്നിവരാണ് അറസ്റ്റിലായത്. നേരെത്തെ കൊളത്തൂര്‍ മുണ്ടുമ്മല്‍ വീട്ടില്‍ സക്കീര്‍ ഹുസൈന്‍ (40)ചട്ടിപ്പറമ്പ് ചെറുപുര വീട്ടില്‍ മുഹമ്മദ് ഫൈസല്‍ (34)എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.സബ് ഇന്‍സ്‌പെക്ടര്‍മാരായ അനൂപ്,പി എ റഹിമാന്‍ , സി പി ഒ വിപിന്‍. ഡാന്‍സഫ് ടീം അംഗങ്ങളായ ദിനേഷ് ഇരുപ്പകണ്ടന്‍, സലീം പൂവത്തി, ആര്‍ ഷഹേഷ് , കെ കെ ജസീര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടി കേസന്വേഷണം നടത്തുന്നത്.