ആലപ്പുഴ സ്വദേശിനി ഒമാനില്‍ നിര്യാതയായി

Local News Pravasi

മസ്‍കത്ത്: മലയാളി പ്രവാസി വനിത ഒമാനില്‍ നിര്യാതയായി. ആലപ്പുഴ അഞ്ച്കഞ്ഞിപ്പാടം കളപ്പുരയ്‍ക്കല്‍ വീട്ടില്‍ കെ.വി അഞ്ജന (49) ആണ് മരിച്ചത്. 25 വര്‍ഷമായി കുടുംബത്തോടൊപ്പം ഒമാനില്‍ താമസിച്ചുവരികയായിരുന്നു.

നീലകണ്ഠന്‍ നായരുടെയും വസന്തകുമാരിയുടെയും മകളാണ്. ഭര്‍ത്താവ് ബി.കെ രാജേഷ് (ഹോഷാന്‍ പാന്‍ ഗള്‍ഫ്). ഭാവന രാജേഷ്, അദ്വൈത് രാജേഷ് എന്നിവരാണ് മക്കൾ.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ് ബന്ധുക്ക അറിയിച്ചു.