ബിഎസ്എഫ് ജവാന്‍ വെടിയുതിര്‍ത്തു; നാല് പേര്‍ സഹപ്രവർത്തകർ കൊല്ലപ്പെട്ടു

Crime India News

ദില്ലി: സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് അതിര്‍ത്തി സുരക്ഷാ സേന അംഗങ്ങള്‍ക്ക് ദാരുണാന്ത്യം. വെടിവെച്ചയാളും മരിച്ചു എന്നാണ് പുറത്ത് വരുന്ന വിവരം . പഞ്ചാബ് അമൃത്സറില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. സഹപ്രവര്‍ത്തകര്‍ക്കുനേരെ സട്ടേപ്പ എന്ന സൈനികനാണ് വെടിയുതിര്‍ത്തത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

അട്ടാരി-വാഗ അതിര്‍ത്തിക്ക് 20 കിലോമീറ്റര്‍ അകലെയളള ഖാസ ഏരിയയിലെ സൈനികരുടെ ഭക്ഷണശാലയിലാണ് സംഭവം നടന്നത്. വെടിയുതിര്‍ത്ത ജവാന്‍ മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്