കോഴിക്കോട് എയർപോർട്ടിൽ 2 യാത്രക്കാരിൽ നിന്നായി 888 ഗ്രാം സ്വർണ മിശ്രിതവും 554 ഗ്രാം സ്വർണവും പിടികൂടി

Breaking Crime Local News

മലപ്പുറം : ഫെബ്രുവരി 4 നു ദോഹയിൽ നിന്നും എയർ ഇന്ത്യ ഫ്ലൈറ്റ് നമ്പർ IX 346 ഇൽ കോഴിക്കോട് എയർപോർട്ടിൽ എത്തിച്ചേർന്ന മലപ്പുറം കിഴുപ്പറമ്പ് സ്വദേശി തയ്യിൽ അസ്‌ലം (42) എന്ന യാത്രക്കാരനിൽ നിന്നും 888 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതം 3 കാപ്സ്യൂൾ രൂപത്തിൽ ശരീരഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി കസ്റ്റംസ് പിടികൂടി . സ്വർണം വേർതിരിച്ചെടുക്കുന്ന പ്രവർത്തികൾ കസ്റ്റംസ് ആരംഭിച്ചു .

ദുബായിൽ നിന്നും വന്ന സ്‌പൈസ്‌ജെറ്റ് ഫ്ലൈറ്റ് നമ്പർ SG36 ഇൽ എത്തിച്ചേർന്ന
അഴീക്കോട് സ്വദേശി അബ്ദുസലാം ഇറാമീസ്‌സംവീട് കൊണ്ടുവന്ന രണ്ടു കാർട്ടൻ പെട്ടികൾ സംശയത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോൾ രണ്ടു ടോർച്ചുകളുടെ ബാറ്റെറികൾക്കുള്ളിൽ
ഒളിപ്പിച്ച 554 ഗ്രാം തൂക്കം വരുന്നതും വിപണിയിൽ 32.14 ലക്ഷം രൂപ വില വരുന്ന സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു .
രണ്ടു കേസുകളിലും വിശദമായ തുടരന്വേഷണം കസ്റ്റംസ് ആരംഭിച്ചു