കണ്ണൂരിൽ കോവിഡ് രോഗി ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു.

Keralam More News

കണ്ണൂർ : പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കോവിഡ് രോഗി ആശുപതിയുടെ ഏഴാം നിലയിൽ നിന്നും ചാടി മരിച്ചു. പയ്യന്നൂര്‍ വെള്ളൂരിലെ മൂപ്പന്‍റകത്ത് അബ്ദുല്‍ അസീസ് ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടേമുക്കാലോടെയാണ് സംഭവം.
കോവിഡ് കൂടാതെ ശ്വാസകോശ കാന്‍സര്‍ ബാധിതന്‍ കൂടിയായിരുന്ന അബ്ദുല്‍ അസീസ് ഏഴാം നിലയിലെ ഫയര്‍ എക്സിറ്റില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കൂടെയുണ്ടായിരുന്ന മകന്‍ പുറത്ത് പോയപ്പോഴാണ് സംഭവമുണ്ടായത്. പരിയാരം പൊലീസ് അന്വേഷണം തുടങ്ങി.