ഹോമിയോ ഡിസ്പന്‍സറികള്‍ നാടിന് സമര്‍പ്പിച്ചു

തിരൂരങ്ങാടി : കേരളത്തില്‍ പുതുതായി അനുവദിച്ച ഹോമിയോ ഡിസ്പന്‍സറികളുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തില്‍ പുതുതായി നിലവില്‍ വന്ന ഗവണ്‍മെന്റ് ഹോമിയോ ഡിസ്പന്‍സറിയുടെ പ്രാദേശിക തല ഉദ്ഘാടനം അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹറാബി അധ്യക്ഷത വഹിച്ചു. മൂന്നിയൂര്‍ ആലിന്‍ചുവട് ഹൈസ്കൂളിനടുത്താണ് പുതിയ ഡിസ്പന്‍സറി ആരംഭിച്ചത്. രാവിലെ 9 മുതല്‍ ഉച്ചക്ക് 2 വരെ പരിശോധനയുണ്ടാകുമെന്നും ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, സ്വീപര്‍ എന്നിങ്ങനെ മൂന്ന് പേര്‍ […]

Continue Reading

സഹകരണ മേഖലയിൽ മലപ്പുറം ജില്ലയിൽ ആദ്യത്തെ വിമൺ ആൺ ചിൽഡ്രൻ ആശുപത്രി മാർച്ച് ഒന്നിനു മൂന്നാം പടിയിൽ തുടങ്ങുന്നു

മലപ്പുറം : നവജാതശിശു ആരോഗ്യപരിപാലനത്തിനും പ്രസവ സ്ത്രീരോഗ ചികിത്സക്കും ആധുനിക സൗകര്യങ്ങളോടെ മലപ്പുറം ജില്ലാ ആസ്ഥനത്ത് സഹകരണ മേഖലയിൽ ആദ്യത്തെ ആശുപത്രി മലപ്പുറം – മൂന്നാം പടിയിൽ ആരംഭിക്കുന്നു. ആരോഗ്യപരിപാലന രംഗത്തെ ജില്ലയിലെ മുന്‍നിര സ്ഥാപനമായ പി.എം.എസ്.എ പൂക്കോയതങ്ങള്‍ മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയുടെ ഭാഗമായാണ് അര്‍ദ്ധസര്‍ക്കാര്‍ മേഖലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം ആശുപത്രി ആരംഭിക്കുന്നത്. അന്തര്‍ദേശീയ നിലവാരത്തിലുള്ള ആശുപത്രി സമുച്ചയം മാര്‍ച്ച് ഒന്നിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സോഫ്റ്റ് ലോഞ്ചിംഗ് ഉദ്ഘാടനം ചെയ്യും. […]

Continue Reading

വീട്ടിൽ പ്രസവം, തുടർന്ന് രക്തസ്രാവം; തിരുവനന്തപുരത്ത് യുവതിയും കുഞ്ഞും മരിച്ചു

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടിൽ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു. പൂന്തുറ സ്വദേശിനി ഷമീനയും കുഞ്ഞുമാണ് മരിച്ചത്. രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. സംഭവത്തില്‍ നേമം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടുകാരുടെ തീരുമാന പ്രകാരം വീട്ടിൽവച്ച് പ്രസവമെടുക്കുകയായിരുന്നു എന്നാണ് വിവരം. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് പ്രസവം എടുക്കാൻ തുടങ്ങിയത്. കുഞ്ഞ് ഭാഗികമായി പുറത്തുവന്നെങ്കിലും പിന്നീട് കുടുങ്ങിയതോടെ രക്തസ്രാവമുണ്ടാവുകയായിരുന്നു

Continue Reading

മഞ്ചേരി മെഡിക്കൽ കോളേജിലെ മേജര്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ഒന്നര മാസം അടച്ചിടും

മഞ്ചേരി: മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മേജര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, കണ്ണ് ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവയുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 26 മുതല്‍ ഒന്നര മാസക്കാലത്തോളം മേജര്‍ ഓപ്പറേഷന്‍ തിയേറ്റര്‍ അടച്ചിടും. ഇക്കാലയളവില്‍ പ്രസവ സംബന്ധമായ അടിയന്തിര ശസ്ത്രക്രിയകളൊഴികെ മറ്റ് ശസ്ത്രക്രിയകളൊന്നും നടക്കില്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Continue Reading

ലഹരി നാടിനെ കാര്‍ന്ന് തിന്നുന്ന കാന്‍സര്‍; ഒന്നിച്ച് ചെറുക്കണം: ജസ്റ്റിസ് ബി. കെമാല്‍പാഷ

പരപ്പനങ്ങാടി: നാടിനെ കാര്‍ന്നു തിന്നുന്ന കാന്‍സറായ ലഹരിക്കെതിരെ ജാതി, മത, രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും ഒന്നിക്കണമെന്ന് റിട്ട. ജസ്റ്റിസ് ബി. കെമാല്‍പാഷ. ‘എന്റെ നാട് ലഹരിമുക്തനാട്’ എന്ന സന്ദേശവുമായി പാലത്തിങ്ങല്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ന്യൂകട്ട് മുതല്‍ പാലത്തിങ്ങല്‍ വരെ നടത്തിയ ലഹരിവിരുദ്ധ മനുഷ്യചങ്ങല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. ലഹരിക്ക് ജാതിയും മതവും രാഷ്ട്രീയവുമൊന്നുമില്ല. മനുഷ്യനെ ഭ്രാന്തനാക്കി മാറ്റുന്ന ക്രിമിനല്‍ കുറ്റമാണ് ലഹരി മാഫിയ ചെയ്യുന്നത്. പഴയ കാലത്ത് കേട്ടുകേള്‍വിപോലും ഇല്ലാതിരുന്ന സിന്തറ്റിക്ക് മയക്കുമരുന്നുകളായ എം.ഡി.എം.എ അടക്കമുള്ളവ […]

Continue Reading

ഒന്നാം വർഷ എം.ബി.ബി.എസ്. പരീക്ഷ; എം.ഇ.എസ് മെഡിക്കൽ കോളേജിനു മികച്ച വിജയം

മലപ്പുറം : ഒന്നാം വർഷ എം.ബി.ബി.എസ്. പരീക്ഷ; എം.ഇ.എസ് മെഡിക്കൽ കോളേജിനു മികച്ച വിജയം.കേരള ആരോഗ്യ സർവ്വകലാശാല നടത്തിയ ഒന്നാം വർഷ എംബിബിസ് പരീക്ഷയിൽ എം.ഇ.എസ് മെഡിക്കൽ കോളേജിന് മികച്ച വിജയം. പരീക്ഷ എഴുതിയ 149 പേരിൽ 141 പേരും വിജയിച്ച് 95 ശതമാനം വിജയം കൈവരിച്ചു. 10 പേർക്ക് ഡിസ്റ്റിംഗ്ഷനും 55 പേർക്ക് ഫസ്റ്റ് റാങ്കും ലഭിച്ചു. ബയോ കെമിസ്ട്രി പേപ്പറിൽ 99% പേരും ഫിസിയോളജി പേപ്പറിൽ 98% പേരും അനാട്ടമി പേപ്പറിൽ 97% പേരും […]

Continue Reading

‘മനസ്സേ ഇത്രമാത്രം’ രണ്ടാം പതിപ്പ് ബുക്ക് കവർ പേജ് പ്രകാശനം ചെയ്തു.

അബുദാബി: മനസ്സേ ഇത്രമാത്രം’ രണ്ടാം പതിപ്പ് ബുക്ക് കവർ പേജ് പ്രകാശനം ചെയ്തു.മാക്ബെത്ത് പബ്ലിക്കേഷൻസ്‌ പുറത്തിറക്കി കഴിഞ്ഞ വർഷം ഷാർജ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്ത അനൂപ് പെരുവണ്ണാമൂഴിയുടെ ‘മനസ്സേ ഇത്രമാത്രം’ എന്ന കവിതാസമാഹാരത്തിന്റെ രണ്ടാം പതിപ്പിന്റെ കവർ പേജ് പ്രകാശനം അബുദാബിയിൽ നടന്നു.അബുദാബി രുചി ഹോട്ടൽ കൺവെൻഷൻ ഹാളിൽ നടന്ന പരിപാടിയിൽ ജോയ് ആലുക്കാസ് ഗ്രൂപ്പ് അബുദാബി ഹംദാൻ ബ്രാഞ്ച് മാനേജർ വിനു വർക്കി എഴുത്തുകാരിയും നോവലിസ്റ്റും മാക്ബെത്ത് പബ്ലിക്കേഷൻ പ്രസാധകയുമായ എം.എ ഷഹനാസിന് നൽകിക്കൊണ്ട്‌ […]

Continue Reading

പെരിന്തല്‍മണ്ണ അല്‍സലാമാ കണ്ണാശുപത്രിയില്‍ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് തുടങ്ങി

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ അല്‍സലാമാ കണ്ണാശുപത്രിയില്‍ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് ആരംഭിച്ചു. പെരിന്തല്‍മണ്ണ മര്‍ച്ചന്റ് അസോസിയേഷനും അല്‍സലാമ കണ്ണാശുപത്രിയും ചേര്‍ന്ന് വ്യാപാരികള്‍ക്കും കുടുംബങ്ങള്‍ക്കുമായാണ് ക്യാമ്പ് ആരംഭിച്ചത്. ഇന്നു മുതല്‍ 25വരെ സല്‍സലാമ കണ്ണാശുപത്രിയില്‍വെച്ചുതന്നെയാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പില്‍ പരിശോധന തികച്ചും സൗജന്യമാണ്. തുടര്‍ ചികിത്സക്കു അസോസിയേഷന്‍ അംഗങ്ങള്‍ക്ക് 20ശതമാനം ഇളവ് ലഭിക്കുന്ന പ്രിവിലേജ് കാര്‍ഡും നല്‍കും.ചടങ്ങിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 10.30നു പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു.പ്രിവിലേജ് കാര്‍ഡ് വിതരണം അല്‍സലാമ മാനേജിംഗ് […]

Continue Reading

560 രൂപയുണ്ടോ..?: എങ്കിൽ കെ.എസ്.ആർ.ടി.സിക്കൊപ്പം മലമ്പുഴയിലെ പൂക്കാലം കണ്ടു വരാം

മലപ്പുറം : നിങ്ങൾ ഒരു യാത്ര പ്രേമിയാണോ? എങ്കിൽ ഒട്ടും വൈകണ്ട 560 രൂപയ്ക്ക് കെ.എസ്.ആർ.ടി.സിക്കൊപ്പം മലമ്പുഴയിലെ പൂക്കാലം കാണാൻ പോകാം. ബജറ്റ് ഫ്രണ്ട്ലി യാത്രകൾ കൊണ്ട് ഹിറ്റായ മലപ്പുറം കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ പുതിയ മലമ്പുഴ പാക്കേജ് ഏറെ ആകർഷകമാണ്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി പുഷ്‌പോത്സവത്തിന് ഒരുങ്ങി നിൽക്കുന്ന മലമ്പുഴ ഉദ്യാനത്തിന്റെ മനോഹര കാഴ്ചകളും പാലക്കാട് കോട്ടയും കാഞ്ഞിരപ്പുഴ ഡാമും ഉൾപ്പെടുന്ന യാത്രയ്ക്ക് 560 രൂപയാണ് നിരക്ക് വരുന്നത്. വിവിധ ഇനത്തിൽപ്പെട്ട പുഷ്പങ്ങളും രുചി […]

Continue Reading

21ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ലേഖന പരമ്പരകള്‍ മാധ്യമ വിദ്യാര്‍ഥികളിലേക്ക്

മലപ്പുറം :21ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ലേഖന പരമ്പരകള്‍ മാധ്യമ വിദ്യാര്‍ഥികളിലേക്ക്.കഴിഞ്ഞ ആറു വര്‍ഷത്തിനിടെ 21ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ലേഖന പരമ്പരകളുടെ സമാഹാരമായ ‘ഊരിലെ ഉജ്ജ്വല രത്‌നങ്ങള്‍’ പുസ്തകം കോഴിക്കോട് പ്രസ്‌ക്ലബ്ബ് ജേര്‍ണലിസം ഇന്‍സ്റ്റിറ്റിയൂഷന്‍ വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്തു. മംഗളം മലപ്പുറം സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.പി.നിസാര്‍ എഴൂതിയ പുസ്തകം മാക്‌ബെത് പബ്ലിക്കേഷന്‍സാണ് പുറത്തിറക്കിയത്. പുസ്തകത്തിന്റെ വിതരേണാദ്ഘാടനം മാസ്‌റ്റേഴ്‌സ് ഹോക്കി സംസ്ഥാന ചെയര്‍മാന്‍ പാലോളി അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. ജനയുഗം മലപ്പുറം ബ്യൂറോ ചീഫ് സുരേഷ് എടപ്പാള്‍ അധ്യക്ഷത […]

Continue Reading