കൊച്ചിയിൽ ട്രാന്‍സ്ജെന്‍ഡർ മരിച്ച നിലയിൽ

Keralam Local News

കൊച്ചി : ഇടപ്പള്ളിയിൽ ട്രാന്‍സ്ജെന്‍ഡറിനെ മരിച്ച നിലയിൽ കണ്ടെത്തി. 21 വയസ്സുള്ള ശ്രദ്ധയെയാണ് പോണേക്കരയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ശ്രദ്ധയുടെ വീട്ടിലെത്തിയ സുഹൃത്തുക്കൾ കതക് തുറക്കാത്തത് കൊണ്ട് ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് മുറിയിലെ തുറന്ന ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ ശ്രദ്ധയെ കണ്ടത്.

ശ്രദ്ധയുടെ മരണം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.വിദ്യാര്‍ത്ഥിയായ ശ്രദ്ധ കൊല്ലം സ്വദേശിനിയാണ്.

ലിംഗമാറ്റ ശാസ്ത്രക്രിയയിലെ പിഴവിനെ തുടർന്ന് ട്രാന്‍സ്ജെന്‍ഡർ ആക്ടിവിസ്റ് അനന്യ കുമാരി അലക്സ് രണ്ടുമാസം മുന്നേ ആത്മഹത്യ ചെയ്തിരുന്നു. അനന്യയുടെ ആത്മഹത്യയ്ക്ക് പിന്നാലെ സുഹൃത്ത് ജിജുവിനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.