വേര്‍പാടിന്റെ നോവ്

Writers Blog

ആബിദ അബ്ദുല്‍കാദര്‍ തായല്‍വളപ്പ്

മരിക്കാത്തൊരോര്‍മ്മകള്‍
മനസ്സില്‍ താലോലിച്ചു
മനസ്സാകെ മരവിച്ചു പോയെങ്കിലും
മായാത്തൊരോര്‍മമകള്‍ കൂടെയില്ലെ
സഖീ…. കൂട്ടിനില്ലെ…

പുഞ്ചിരി തൂകും നിന്നച് ഛന്റെ പൂമുഖം
നിഴലായ് എന്നും കൂടെയില്ലെ?
അച് ഛന്‍ കുറിച്ചിട്ട വരിക ളത്രയും
ഇനിയുള്ള കാലം തുണയാകണം

വേച്ചു വീഴാതെ താങ്ങായ് തണലായ് നിന്നതച് ഛന്‍

വേദന കാട്ടാതെ പരിഭവം പറയാതെ
വീടിന്റെ തൂണായ് നിന്നതച് ഛന്‍
ആ കണ്ണിന്‍ കനവാണ് നമ്മളെന്നും…

ആ വിരല്‍ ചൂണ്ടിയ പാത പിന്തുടരണം
ആ സ്വരം അറിയിച്ച താളവുമാകണം.
ആ പ്രതിധ്വനിയെങ്ങും അലയടിച്ചീടണം
ആ ഇളം തെന്നലിന്‍ മാലാഖ യാവണം

പിതാവിന്റെ വേര്‍പാടിന്റെ നോവില്‍ കഴിയുന്ന പ്രിയ സുഹൃത്തുക്കള്‍ക്ക് സമര്‍പ്പിക്കുന്നു