മതവിരുദ്ധമായ പരസ്യവാചകങ്ങള്‍ പ്രദർശിപ്പിക്കുന്ന കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തു

Crime International News

ദോ​ഹ: ഖ​ത്ത​റിൽ മതവിരുദ്ധമായ പരസ്യവാചകങ്ങള്‍ പ്രദർശിപ്പിക്കുന്ന കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തതായി വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യം അറിയിച്ചു. ഖ​ത്ത​റി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ കു​ട്ടി​ക​ളു​ടെ ക​ളി​പ്പാ​ട്ട​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്.

പ​ല ക​ളി​പ്പാ​ട്ട​ങ്ങ​ളി​ലും ഇ​സ്​​ലാ​മി​ക വി​രു​ദ്ധ​ത കണ്ടെത്തിയതായിയും പാ​ര​മ്പര്യ​ത്തെ​യും അ​നു​ഷ്​​ഠാ​ന​ങ്ങ​ളെ​യും വി​മ​ര്‍​ശി​ക്കു​ന്ന​തു​മാ​യ വാ​ച​ക​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തി​നാ​ലാ​ണ്​ ന​ട​പ​ടിയെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

2008ലെ ​ഉ​പ​ഭോ​ക്​​തൃ നി​യ​മ പ്രകാരം ഉ​ല്‍​പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും രാ​ജ്യ​ത്തെ മ​ത-​സാ​മൂ​ഹി​ക മൂ​ല്യ​ങ്ങ​ളെ ഹ​നി​ക്കു​ന്ന​താ​വ​രു​ത്​ എന്നാണ്. അ​തി​െന്‍റ ലം​ഘ​ന​മാ​ണ്​ ക​ണ്ടെ​ത്തി​യ​തെ​ന്ന്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.