ബി.എസ്.എൻ.എൽ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത

Keralam News

425 ദിവസത്തെ പ്ലാൻ അവതരിപ്പിച്ച് ബി.എസ്.എൻ.എൽ. 2500 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനിനാണ് 425 ദിവസത്തെ വാലിഡിറ്റി നൽകുന്നത്.

300 ദിവസത്തെ പ്ലാനും പുതിയതായി അവതരിപ്പിച്ചിട്ടുണ്ട്. 397 രൂപ വരുന്ന ഈ പ്ലാനിൽ പ്രതിദിനം രണ്ട് ജിബി ഇന്റർനെറ്റും നൂറ് എസ്.എം.എസും സൗജന്യ റിങ്‌ടോൺ സേവനവും ലഭിക്കും. 500 രൂപയിൽ താഴെയുള്ള പ്ലാനിന് ബിഎസ്എൻഎൽ അല്ലാതെ നിലവിൽ മറ്റൊരു ടെലികോം കമ്പനിയും 300 ദിവസത്തെ വാലിഡിറ്റി നൽകുന്നില്ല.

1999 രൂപയുടെ ഫുൾ പാക്കേജ് പ്ലാനും നിലവിൽ വന്നിട്ടുണ്ട്. ഇതിൽ 500 ജിബി സ്റ്റാൻഡേർഡ് ഡേറ്റയ്ക്ക് പുറമെ 100 ജിബി അഡീഷ്ണൽ ഡേറ്റയും നൂറ് എസ്എംഎസ്, സൗജന്യ പിആർബിടി, ലോക്ദുൻ കണ്ടന്റിന്റെ സൗജന്യ സേവനം, ഇറോസ് നൗ സൗജന്യ സബ്‌സ്‌ക്രിപ്ഷൻ എന്നിവ ലഭിക്കും.