ഷഹബാൻ നിലാവ് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഒഡീഷൻ- നടന്നു

Entertainment Local News

മക്കരപ്പറമ്പ് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മക്കരപ്പറമ്പ് യൂണിറ്റ് സംഘടിപ്പിക്കുന്ന ഷഹബാൻ നിലാവ് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ സീസൺ 3 ഒഡീഷൻമക്കരപ്പറമ്പ് സമൂഹ ഓഡിറ്റോറിയത്തിൽ നടന്നു.
പാട്ടുപാടാൻ കഴിവുള്ള നൂറോളം പ്രതിഭകൾ മാറ്റുരച്ചു. വിധികർത്താക്കൾ തെരഞ്ഞെടുക്കുന്നവർക്ക് ഫൈനൽ റൗണ്ടിൽ മാറ്റുരക്കാൻ അവസരമുണ്ടായിരിക്കും. പങ്കാളിയായ എല്ലാ പ്രതിഭകൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. വ്യാപാരി യൂണിറ്റ് ഭാരവാഹികൾ നേതൃത്ത്വം നൽകി.