ലഖ്‌നൗവിൽ വർഷങ്ങളായി തെരുവ് മൃഗങ്ങൾക്ക് മുടങ്ങാതെ ഭക്ഷണം നൽകുന്ന ചന്ദ്രപ്രകാശ്

India News

ലഖ്‌നൗ : 26 -ലധികം വര്‍ഷങ്ങളായി ചന്ദ്രപ്രകാശ് ജെയിന്‍ എന്ന ആൾ തെരുവിലെ നായകള്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്. ഒരുദിവസം പോലും മുടങ്ങാതെ അദ്ദേഹം ഭക്ഷണം എത്തിച്ചുകൊടുക്കുന്നു. അദ്ദേഹത്തിന്റെ വരുമാനത്തിന്റെ 12.5 ശതമാനം സംഭാവനയ്ക്കായി നീക്കിവയ്ക്കാൻ അദ്ദേഹത്തിന്റെ പിതാവ് ആവശ്യപ്പെട്ടിരുന്നു . അക്കാലത്ത് എന്റെ വരുമാനം കുറവായിരുന്നുവെങ്കിലും ശമ്പളത്തിന്റെ ഒരു ഭാഗം സംഭാവന ചെയ്യാൻ എനിക്ക് കഴിഞ്ഞു. മൃഗങ്ങൾക്ക് ഭക്ഷണം നൽകാനുള്ള എന്റെ യാത്ര അവിടെ നിന്നാണ് ആരംഭിച്ചത്” .

“വിശക്കുന്ന മൃഗത്തിന് ഭക്ഷണം നൽകുന്നവൻ സ്വന്തം ആത്മാവിനെ പോറ്റുന്നു” എന്ന പഴഞ്ചൊല്ലിൽ വിശ്വസിച്ച ചന്ദ്രപ്രകാശ്, സമീപത്തുള്ള മൃഗങ്ങൾക്ക് ഭക്ഷണം നൽകാൻ തുടങ്ങി. അത് ഇന്നും തുടരുന്നു. ഭാര്യയ്ക്കും രണ്ട് ആൺമക്കൾക്കും മരുമകൾക്കുമൊപ്പം താമസിക്കുന്ന ചന്ദ്രപ്രകാശ് കേന്ദ്ര സർക്കാർ ജീവനക്കാരനാണ്. 90 -കളുടെ തുടക്കം മുതൽ അദ്ദേഹം ലഖ്‌നൗവിലെ ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൽ ജോലി ചെയ്യുന്നു. ഓരോ ദിവസവും എഴുപതോളം പശുക്കള്‍ക്കും നായകള്‍ക്കും താന്‍ ആഹാരം നല്‍കുന്നുവെന്ന് ചന്ദ്രപ്രകാശ് പറയുന്നു. 2024 -ല്‍ ജോലിയില്‍ നിന്നും വിരമിക്കുമ്പോള്‍ കൂടുതലായി മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാമെന്നാണ് ചന്ദ്രപ്രകാശ് പറയുന്നത്