ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

Breaking Local News

മമ്പാട്: വടപുറം താളിപൊയിലിൽ ബൈക്കും ബസും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. എടവണ്ണ ഒതായിയിലെ പരേതനായ തയ്യിൽ മുഹമ്മദാലിയുടെ മകൻ അഷറഫ്(ചെറിയോൻ 35) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന ഭാര്യ റിൻസിയ(27), മക്കളായ ജന്ന ഫാത്തിമ (6), മിസ് ല ഫാത്തിമ (ഒന്നര വയസ്) എന്നിവരെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെ മമ്പാട് വടപുറം താളിപ്പൊയിൽ വെച്ച് നിലമ്പൂരിൽ നിന്നും അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന മൈത്രി സ്വകാര്യ ബസ്സും മമ്പാട് ഭാഗത്തുനിന്ന് നിലമ്പൂർ ഭാഗത്തേക്ക് വരികയായിരുന്ന മോട്ടോർസൈക്കിളും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. ബൈക്കിൽ നിന്നും തെറിച്ചു വീണ അഷ്റഫിൻ്റെ മേൽ ബസിൻ്റെ മുൻ ചക്രം കയറുകയായിരുന്നു. തുടർന്ന് ഓടി കൂടിയവർ നിലമ്പൂർ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും വഴി അരീക്കോട് വെച്ച് മരണപ്പെടുകയായിരുന്നു. ചുങ്കത്തറ കൈപ്പിനിയിലെ ഭാര്യവീട്ടിലേക്ക് പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. മാതാവ്: ആമിന (പാലപ്പെറ്റ). സഹോദരങ്ങൾ:
ഗഫൂർ, മുത്തലിബ്, മുസ്തഫ, ജമീല (പൊങ്ങല്ലൂർ), മുനീറ (ഒതായി),
അസ്മാബി (മമ്പാട്). ഖബറടക്കം ഇന്ന് (വെള്ളി) ഉച്ചക്ക് ശേഷം ഒതായി വലിയ പള്ളി ഖബർസ്ഥാനിൽ.