കാറിടിച്ച് പരിക്കേറ്റ മലപ്പുറത്തെ കെട്ടിട നിര്‍മാണ തൊഴിലാളിയായ യുവാവ് മരിച്ചു.

Local News

മലപ്പുറം: കാറിടിച്ച് പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കെട്ടിട നിര്‍മാണ തൊഴിലാളിയായ
യുവാവ് മരിച്ചു. കട്ടിലശ്ശേരി കലകപ്പാറ പരേതനായ അയ്യപ്പന്‍ മകന്‍ സുബ്രഹ്മണ്യന്‍(44) നാണ് മരിച്ചത്. കെട്ടിട നിര്‍മാണ തൊഴിലിനിടെ ഭക്ഷണം കഴിച്ചു വിശ്രമിക്കുന്നതിനിടെയാണ് അപകടം,
ബുധനാഴ്ച രാത്രിയാണ് മരണം.
രണ്ടാഴ്ച മുമ്പ് കരിഞ്ചാപ്പാടിയിലെ ബന്ധുവീടിനടുത്ത് വെച്ചാണ് സംഭവം.
അമ്മ : പരേതയായ നാടിച്ചി. ഭാര്യ :പ്രമീള. മക്കള്‍: അജയ്, അമയ. സഹോദരങ്ങള്‍: പത്മിനി, പ്രീത, ഉണ്ണികൃഷ്ണന്‍, സൗമ്യ, സതീഷ്.