സുഹൃത്തിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി ബലാത്സഗം: 34കാരന്‍ അറസ്റ്റില്‍

Crime Local News

മലപ്പുറം: സുഹൃത്തിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി ബലാത്സഗം ചെയ്ത കേസില്‍ ഏലംകുളം
മുതുകുര്‍ശ്ശി ശീലത്ത് വീട്ടില്‍ മുഹമ്മദ് അഷ്‌റഫിനെ (34) അറസ്റ്റ് ചെയ്തു. ഭര്‍തൃമതിയായ യുവതിയെ വീട്ടില്‍ അതിക്രമിച്ച് കയറി വര്‍ക്ക് ഏരിയയില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിന് ശേഷം പ്രതി വിദേശത്തേക്ക് മുങ്ങി. 2021 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.
കഴിഞ്ഞ മാസം 27നാണ് പ്രതി തിരികെ നാട്ടിലെത്തിയത്. പെരിന്തല്‍മണ്ണ ഇന്‍സ്പെക്ടര്‍
അലവിയുടെ നേതൃത്വത്തില്‍ എ.എസ്.ഐ ബൈജു, വനിത എസ്.സി.പി.ഒ ജയമണി, എസ്.സി.പി.ഒ മിഥുന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.