മലപ്പുറം സ്വദേശി സൗദിയിൽ കുഴഞ്ഞു വീണു മരിച്ചു.

Local News

മലപ്പുറം: സൗദിയിൽ മലപ്പുറം സ്വദേശി കുഴഞ്ഞു വീണു മരിച്ചു. പത്തപ്പിരിയം പോത്തുവെട്ടി ഏറിയാടിലെ പരേതനായ അറഞ്ഞിക്കൽ വല്യാപ്പുവിൻ്റെ മകൻ സാവുട്ടി മുഹബ്ബത്ത് എന്ന ഷാഹുൽ ഹമീദ് (53) ആണ് മരണപ്പെട്ടത്. കഴിഞ്ഞ 9 നാണ് ബിസിനസ് സന്ദർശക വിസയിൽ സൗദിയിലെ ഉനൈസയിലെത്തിയത്. കുഴഞ്ഞു വീണതിനെ തുടർന്ന് ഉനൈസ കിംങ്സൗദി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഉനൈസ മുറൂജ് റഹ്മ ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: ഫാത്തിമ. ഭാര്യ: നസീമ. മക്കൾ: നഷാദ്, നാഷിദ.