ദുബായില്‍ നിന്നുംവന്നത് സ്വര്‍ണ്ണ പാന്റും ഷര്‍ട്ടും ധരിച്ച്വന്നത് പത്തോളം പരിശോധനകളെ വെട്ടിച്ച്.കരിപ്പൂര്‍വഴി കടത്താന്‍ ശ്രമിച്ച ഒരു കോടിയോളംരൂപയുടെ സ്വര്‍ണം പോലീസ് പിടികൂടി

Breaking Crime Keralam News

മലപ്പുറം: ദുബായില്‍ നിന്നും സ്വര്‍ണ്ണ പാന്റും ഷര്‍ട്ടും ധരിച്ചെത്തിയ വടകര സ്വദേശിയെ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍വെച്ചു പോലീസ് പിടികൂടി.
ദുബായില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ കോഴികോട് വടകര സ്വദേശിയുടെ വസ്ത്രത്തില്‍ തേച്ച്പിടിപ്പിച്ച നിലയില്‍ കാണപ്പെട്ട ഒരു കോടിയോളം രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് പോലീസ് ഇന്ന് പിടിച്ചെടുത്തത്.
ഇന്നു രാവലലെ 08.30നു ദുബായില്‍ നിന്നും ഇന്‍ഡിഗോ ഫ്‌ലൈറ്റില്‍ കരിപൂര്‍ എയര്‍ പോര്‍ട്ടിലിറങ്ങിയ മുഹമ്മദ് സഫുവാന്‍ (37) ആണ് സ്വര്‍ണ്ണം കടത്തിയതിന് പോലീസ് പിടിയിലായത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ സഫുവാനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
സഫുവാന്‍ ധരിച്ചിരുന്ന പാന്റ്‌സിലും ഇന്നര്‍ ബനിയനിലും ബ്രീഫിലും ഉള്‍ഭാഗത്തായി സ്വര്‍ണ്ണ മിശ്രിതം തേച്ച് പിടിപ്പിച്ച രീതിയിലാണ് കാണപ്പെട്ടത്. സ്വര്‍ണ്ണ മിശ്രിതം അടങ്ങിയ വസ്ത്രത്തിന്റെ ഭാഗങ്ങള്‍ പ്രത്യേകം മുറിച്ച് മാറ്റിയ ശേഷം ഭാരം നോക്കിയതില്‍ 2.205 കിലോ ഗ്രാം തൂക്കം കാണുന്നുണ്ട്. വസ്ത്രത്തില്‍ നിന്നും ചുരുങ്ങിയ പക്ഷം 1.750 കിലോ തങ്കം വേര്‍തിരിച്ചെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1.7 കിലോ ഗ്രാം സ്വര്‍ണ്ണത്തിന് ഇന്നത്തെ മാര്‍ക്കറ്റ് റേറ്റനുസരിച്ച് അഭ്യന്തര വിപണിയില്‍ ഒരു കോടിയോളം രൂപ വിലവരും.ഈ വര്‍ഷം മാത്രം കരിപ്പൂര്‍ എയര്‍പോട്ടിന് പുറത്ത് വെച്ച് പോലീസ് പിടികൂടുന്ന 12-ാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്.