താനൂര്‍ ബോട്ട് ദുരന്തം: കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവ്

Local News

മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവായി. മഞ്ചേരി ബാറിലെ അഭിഭാഷകന്‍ അഡ്വ.കെ.വി സാബുവാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍. മേയ് ഏഴിനാണ് 22 പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ ബോട്ടപകടമുണ്ടായത്. മലപ്പുറം ആനക്കയം സ്വദേശിയായ അഡ്വ.സാബു മഞ്ചേരി കോടതിയില്‍ വിവിധ പ്രമാദമായ കേസുകളില്‍ മികവു തെളിയിച്ച അഭിഭാഷകനാണ്. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ സിഐഎസ്എഫും ഫയര്‍ഫോഴ്സും തമ്മിലുണ്ടായ വെടിവയ്പിനിടെ ജവാന്‍ മരിച്ച കേസില്‍ പ്രോസിക്യൂഷനെ സഹായിക്കാന്‍ അഡ്വ.സാബു ഉണ്ടായിരുന്നു.