ഇരട്ടക്കൊലപാതകം ; അന്വേഷണത്തിൽ നല്ല പുരോഗതിയെന്ന് എ ഡി ജി പി

Crime Keralam News

ആലപ്പുഴ : ആലപ്പുഴയിലെ ഇരട്ടകൊലപാതകങ്ങളിൽ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം പ്രാഥമികഘട്ടത്തിലെന്ന് എഡിജിപി വിജയ് സാഖറെ. സാമൂഹിക മാധ്യമങ്ങളിലെ പ്രകോപനപരമായ പോസ്റ്റുകള്‍ നിരീക്ഷിക്കുന്നുണ്ട്. ഷാൻ വധത്തിൽ രണ്ടുപേർ അറസ്റ്റിലായിട്ടുണ്ടെന്നും നിരവധി പേര്‍ കസ്റ്റഡിയിലാണെന്നും വിജയ് സാഖറെ പറഞ്ഞു. പ്രതികളെ മുഴുവൻ തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ശക്തമായ തെളിവുകൾ ലഭിച്ചാൽ മാത്രമേ ഇക്കാര്യം ഉറപ്പിക്കാൻ കഴിയു. പ്രതികളെ കണ്ടെത്തുമെന്നും എ ഡി ജി പി വിജയ് സാഖറെ വെളിപ്പെടുത്തുന്നു .