മലപ്പുറത്തെ ഉംറ തീർത്ഥാടകൻ മക്കയിൽ മരിച്ചു

Breaking Local News

കോട്ടക്കൽ : ഉംറ തീർത്ഥാടകൻ എടരിക്കോട് കുറുകയിലെ പരേതനായ ചങ്ങരൻചോല അലവിക്കുട്ടി മകൻ കമ്മു ഹാജി (72 ) മക്കയിൽ മരണപ്പെട്ടു. കുറുക മഹല്ല് കാരണവരും ത്വരീഖുൽ ഹിദായ മദ്രസ വൈസ് പ്രസിഡണ്ട് എസ് വൈ എസ് ഭാരവാഹിയുമായിരുന്നു.കഴിഞ്ഞ ഞായറാഴ്ച നാട്ടിൽ നിന്നും ഉംറ നിർവഹിക്കാൻ വേണ്ടി സ്വകാര്യ ഹജ്ജ് ഗ്രുപ്പിൽ പോയതായിരുന്നു. മദീന സിയാറത്ത് കഴിഞ്ഞ് മക്കയിൽ എത്തി ഉംറ നിർവഹിച്ച ശേഷം സുബഹി നിസ്കാരം കഴിഞ്ഞ് റൂമിൽ വിശ്രമിക്കുന്നതിനിടെ മരണം സംഭവിച്ചത്.
ഭാര്യ :പരേതയായ അരിമ്പൻതൊടി തായുമ്മ,
മക്കൾ :റഫീഖ്, റാഷിദ്‌ (ഇരുവരും ദുബൈ)റുഖിയ റഹ്മത്ത്, റസിയ, മരുമക്കൾ :സമീന, റിസ്‌വാന പറങ്കി മൂച്ചിക്കൽ, മജീദ് കൽപകഞ്ചേരി, മുസ്തഫ വാണിയന്നൂർ, അഷ്‌റഫ്‌ വരമ്പനാല.