ഫംഗസില്‍ നിന്ന് അല്ഷിമേഴ്‌സിനെ ചെറുക്കുന്ന ജൈവ തന്മാത്രകളുമായി വിദ്യാര്‍ത്ഥികള്‍

News

ചില സസ്യങ്ങളില്‍ കാണപ്പെടുന്ന പരാദങ്ങളായ ഫംഗസില്‍ നിന്ന് അല്ഷിമേഴ്‌സിനെ ചെറുക്കുന്ന ജൈവ തന്മാത്രകള്‍ ഉല്പാദിപ്പിക്കാവുമെന്ന് കണ്ടെത്തല്‍. പെനിസിലിയം വിഭാഗത്തില്‍ പെട്ട ചില ഫംഗസുകള്‍ക്ക് അവയുടെ ഉപാപചയ പ്രവര്‍ത്തനഫലമായി ഉല്പാദിപ്പിക്കപ്പെടുന്ന ചില തന്മാത്രകള്‍ക്ക് അസെറ്റൈല്‍ കോളിന്‍ എസ്സ്റ്ററേസ് എന്ന രാസാഗ്‌നിയെ തടയാന്‍ കഴിയും അതു വഴി അല്ഷിമേഴ്‌സിനെ ചെറുക്കാനുമാവും. ഗവേഷണ ഫലമായി കണ്ടെത്തിയ പുതിയ ഫംഗസിന്റെ ജനിതക ഘടന അമേരിക്കയിലെ നാഷണല്‍ ബയോടെക്‌നോളജി ഇന്‍ഫൊര്‍മേഷന്റെ ജീന്‍ബാങ്കില്‍ സൂക്ഷിച്ചിട്ടുണ്ട്.

കൊണ്ടോട്ടി ഇ. എം. ഇ. എ കോളേജിലെ പിജി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ സാദിഖ് മുള്ളന്‍, പൂര്‍വ വിദ്യാര്‍ത്ഥി അനൂപ്, കൊല്ലം സി. പി. സി. ഐ യിലെ മൈക്രോബയോളജി വിഭാഗം മേധാവി മായാറാണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. ഇ എം ഇ എ കോളേജ് മൈക്രോബയോളജി മേധാവി ഡോ. ഷിജി തോമസ്, അധ്യാപകരായ അഷിത സനൂജ്, യൂനുസ് പരിയാരത്, റമീസ് സര്‍ എന്നിവരും ഈ ഗവേഷണത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പഠനം ജേര്‍ണല്‍ ഓഫ് ബേസിക് മൈക്രോബയോളജി എന്ന അന്താരാഷ്ട്ര ജേര്‍ണലില്‍ പ്രസിദ്ധീകരണത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്.