കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യശാല; അപകടകരമെന്ന് വി എം സുധീരൻ

Keralam News Politics

തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യശാലകൾ തുറക്കാനുള്ള സർക്കാർ തീരുമാനം അപകടകരമാണെന്നും അവശ്യമരുന്നുപോലെ മദ്യം ലഭ്യമാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും വി എം സുധീരൻ. സർക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ രൂക്ഷ വിമർശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. പുതിയ തീരുമാനം കോടതി പുനഃപരിശോധിക്കേണ്ടതാണെന്നും വൈകാതെ നിർദേശങ്ങൾ നൽകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യശാലകൾ തുറക്കുമെന്ന് ഇന്നലെ ഗതാഗത മന്ത്രി ആന്‍റണി രാജുവായിരുന്നു പറഞ്ഞത്. നിയമപരമായി ഇതിനു തടസമില്ലെന്നും ടിക്കറ്റേതര വരുമാനം കൂറ്റൻ ഇത് സഹായകമാകുമെന്നും അദ്ദേഹം വിശദമാക്കിയിരുന്നു. നിരാമപരമായി പ്രവർത്തിക്കുന്ന ഏതൊരു സ്ഥാപനത്തിനും ഡിപ്പോകളില്‍ വാടകമുറികൾ നല്കാൻ കഴിയുന്നതിനാൽ ബെവ്കോ, വില്‍പ്പനശാലകള്‍ തുടഗുണത്തിനും പ്രശ്നമില്ല. മദ്യം വാങ്ങാൻ മാത്രമേ സൗകര്യമുള്ളൂ എന്നതിനാൽ യാത്രക്കാർക്ക് അത് ബുദ്ധിമുട്ടാവില്ലെന്നും ആൻറണി രാജു പറഞ്ഞിരുന്നു.

ഡിപ്പോകളിലെ മദ്യശാലകൾ എന്ന നീക്കത്തെ മണ്ടൻ തീരുമാനമെന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശൻ വിശേഷിപ്പിച്ചിരുന്നത്. ഈ തീരുമാനം ആന്റണി രാജുവിന്റെ വ്യാമോഹം മാത്രമാണെന്നും എന്ത് വിലകൊടുത്തും നീക്കം തടയുമെന്നും കെസിബിസി മദ്യ വിരുദ്ധ സമിതിയും വ്യക്തമാക്കിയിരുന്നു.