വിദ്വേഷം പ്രചരിപ്പിച്ചയാൾക്ക് മന്ത്രി ഗുഡ് സര്‍ട്ടിഫിക്കറ്റ് നൽകി; വി. എന്‍ വാസവനെതിരെ ആഞ്ഞടിച്ച് സമസ്ത

Keralam News Religion

വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ച ആൾക്ക് മന്ത്രി വി. എന്‍ വാസവൻ ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുത്തെന്ന് സമസ്ത വിമർശിച്ചു. സമസ്തയുടെ മുഖപത്രത്തിൽ എസ്.വൈ.എസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറ എഴുതിയ ലേഖനത്തിലാണ് മന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.

മന്ത്രി ഇരയെ ആശ്വസിപ്പിക്കാതെ വേട്ടക്കാരന് സിന്ദാബാദ് വിളിക്കുകയാണെന്നും ഒരു സമുദായത്തെ ആക്രമിച്ച ആളിനെതിരെ നടപടിയെടുക്കാൻ തയ്യാറാവാതെ അരമനകള്‍ സന്ദർശിക്കാനിറങ്ങുന്നത് അപമാനകരമാണെന്നും ലേഖനത്തിൽ പറയുന്നു. രാഷ്ട്രീയമായ നേട്ടത്തിന് വേണ്ടി മാത്രമാണ് അക്രമികള്‍ക്കെതിരെ നടപടി എടുക്കുവാൻ മടിക്കുന്നത്. മന്ത്രി കൈകൊണ്ട ഈ നിലപാട് തന്നെയാണോ സർക്കാരിന്റേതുമെന്ന് വ്യക്തമാക്കണമെന്നും ലേഖനത്തിലുണ്ട്.

പല ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് പ്രസ്താവന വിവാദമായിരിക്കുന്നതിനിട മന്ത്രി വി.എസ് വാസവന്‍ ഇന്നലെ ബിഷപ്പിനെ നേരിട്ട് പോയി കണ്ടിരുന്നു. എന്നാൽ ജിഹാദ് വിഷയം സംസാരിച്ചില്ലെന്നും ഒരു സൗഹൃദ സംഭാഷണം മാത്രമാണ് നടന്നതെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതോടൊപ്പം ജിഹാദ് വിഷയം കൂടുതൽ ചർച്ചയാക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.