ഹെർപിസ് വൈറസ്: ഒരു ആന കൂടി ചരിഞ്ഞു

Keralam News

തിരുവനന്തപുരം: ഹെർപിസ് വൈറസ് ബാധിച്ച് ഒരു ആന കൂടി ചരിഞ്ഞു. കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലെ നാല് വയസുള്ള അർജുൻ ആണ് ചരിഞ്ഞത്. ശ്രീക്കുട്ടി എന്ന കുട്ടിയാന കൂടി കഴിഞ്ഞ ദിവസം ഹെർപിസ് ബാധിച്ച് കോട്ടൂരിൽ ചരിഞ്ഞിരുന്നു. ഹെർപിസ് വൈറസ് എന്നത് ആനകളിൽ പടർന്നു പിടിക്കുന്ന ഒരു മഹാമാരിയാണ്. അത് ബദ്ധമാക്കാനുള്ള മരുന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.

ഈ വൈറസ് ആനകളുടെ രക്ത കുഴലുകളുടെ ആവരണം നശിപ്പിക്കുന്നതാണ്. ആനകളുടെ തൊലി നശിക്കുന്നതിലൂടെ മാംസങ്ങളിലേക്ക് രക്തം നേരിട്ടിറങ്ങും. അതോടുകൂടി ആനകൾക്ക് ശ്വാസതടസം അനുഭവപ്പെടുകയും തുടർന്ന് മരണം സംഭവിക്കുകയും ചെയ്യും. 48 മണിക്കൂറിനുള്ളിൽ വൈറസ് ബാധയേറ്റാൽ മരണപ്പെടും എന്നാണു വിവരം. വലിയ ആനകൾക്ക് ജീവൻ നഷ്ടപ്പെടില്ല. അത് പനിയായി മാറും. വൈറസ് പടർന്ന് പിടിക്കാൻ കാരണമാവുക ആനകളുടെ തുമ്പിക്കയ്യിലൂടെ പുറത്തേക്ക് വരുന്ന സ്രവങ്ങൾ വഴി ആയിരിക്കും.