മൊബൈല്‍ ഫോണില്‍ കളിക്കുന്നതിനിടെ സഹോദരങ്ങളുമായി പിണങ്ങി: പതിമൂന്നുകാരന്‍ തൂങ്ങിമരിച്ചു

Keralam News

പതിമൂന്നുകാരന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. വിഴഞ്ഞം വെങ്ങാനൂര്‍ മുക്കോല മുടുപാറവിള വീട്ടില്‍ മനോജിന്റെയും നിജിയുടെയും മകന്‍ ആദിത്യന്‍ ആണ് മരിച്ചത്. മൊബൈല്‍ ഫോണില്‍ കളിക്കുന്നതുമായി ബന്ധപ്പെട്ട് സഹോദരനും കൂട്ടുകാരുമായി ഉണ്ടായതര്‍ക്കത്തെ തുടര്‍ന്നാണ് ആത്മഹത്യ.

മൊബൈല്‍ ഫോണില്‍ കളിക്കുന്നതിനിടയില്‍ ആദിത്യന്‍ സഹോദരങ്ങളുമായി പിണങ്ങി മുറിയില്‍ കയറി വാതില്‍ അടക്കുകയായിരുന്നു. ഈ സമയം മാതാപിതാക്കള്‍ ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് പുറത്ത് പോയിരുന്നു. കുറച്ച് സമയത്തിന് ശേഷം ആദ്യത്തിനെ കാണാത്തതിനെ തുടര്‍ന്ന് അമ്മമ്മ ഗിരിജ അന്വേഷിച്ചപ്പോഴാണ് കുട്ടികള്‍ മുറിയില്‍ തട്ടി വിളിച്ചത്. എന്നാല്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ എത്തി വാതില്‍ തുറന്നപ്പോഴാണ് ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു.

മൃദദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെങ്ങാനൂര്‍ ചാവടിനട ഗമണ്‍മെന്റ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദിത്യന്‍.