സ്ത്രീകളുടെ മാല പൊട്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

Crime Keralam News

കൊച്ചി: പ്രഭാത സവാരിക്കിടെ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍ . മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്‍തത്. തമിഴ്നാട്ടിലും കേരളത്തിലുമായി 100 ലേറെ പവന്‍ മോഷ്ടിച്ച കേസുകളില്‍ പ്രതിയാണ്. സ്കൂട്ടറിൽ കറുത്ത കോട്ടും ഹെല്‍മറ്റും ധരിച്ചെത്തിയാണ് പ്രതി മോഷണം നടത്തുന്നത് . ഈ മാസങ്ങളിലായിട്ട് പാലാരിവട്ടം സൗത്ത് ജനത റോഡിൽ വെച്ച് ഇയാൾ രണ്ടര പവന്റെ മാലയും , കടവന്ത്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് 3 പവന്റെ മാലയും മോഷ്ടിച്ചിട്ടുണ്ട് . പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആലുവയിൽ നിന്ന് പ്രതിയെ പിടികൂടിയത് . സഹോദരന്റെ പേരിൽ എടുത്ത സിം കാർഡ് ഉപയോഗിച്ചാണ് ഇയാൾ മോഷ്ടിച്ച സ്വർണം വില്പന നടത്തിയിരുന്നത്. തൃശൂർ, പാലക്കാട്, കോഴിക്കോട്, എന്നിവിടങ്ങളിലും നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചിട്ടുണ്ട് .തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും