91 മണിക്കൂറിനിടെ 107 പ്രസവം: റെക്കോര്‍ഡിട്ട് ആശുപത്രി

Feature International News

റെക്കോര്‍ഡിട്ട് അമേരിക്കയിലെ ആശുപത്രിയില്‍ 91 മണിക്കൂറിനിടെ നടന്നത് 107 പ്രസവം. ടെക്‌സാസിലുള്ള ബയ്‌ലര്‍സ്‌കോട്ട് ആന്‍ഡ് വൈറ്റ് ഓള്‍ സെയ്ന്റ് മെഡിക്കല്‍ സെന്ററിലെ ആന്‍ഡ്രൂവുമണ്‍ ആശുപത്രിയാണ് ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ആശുപത്രി അധികൃതര്‍ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.

48 മണിക്കൂറിനിടെ 41 പ്രസവങ്ങള്‍ എന്ന ആശുപത്രിയുടെ പഴയ റെക്കോര്‍ഡാണ് ഇതോടെ തകര്‍ന്നത്. ടെസ്‌കാസില്‍ ഏറ്റവും കൂടുല്‍ പ്രസവം നടക്കുന്ന ആശുപത്രിയായി ആന്‍ഡ്രൂവുമണ്‍ ആശുപത്രിയെ കണക്കാക്കാറുണ്ട്. സാധാരണഗതിയില്‍ ദിവസേന 16 പ്രസവങ്ങളാണ് നടക്കാറുള്ളത്. എന്നാല്‍ ജൂണ്‍ 24 മുതല 28 വരെ 107 പ്രസവങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണിനെ തുടര്‍ന്ന് ഡിസംബര്‍, ജനുവരി മാസത്തില്‍ പ്രസവത്തില്‍ വലിയൊരു കുതിപ്പ് പ്രതീക്ഷിച്ചിരുന്നെങ്കിലും അങ്ങനെയൊന്ന് സംഭവിച്ചില്ലെന്ന് പ്രസവ വിഭാഗത്തിലെ നേഴ്‌സ് ആയ മിഷല്‍ സ്റ്റെമ്ലി പറയുന്നു. എന്നാല്‍ ഇപ്പോള്‍ അന്നു പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു എന്നും മിഷല്‍ കൂട്ടിച്ചേര്‍ത്തു.

കോവിഡ് മഹാമാരി കാരണമുള്ള ലോക്ഡൗണ്‍ ആണ് ഈ അവസ്ഥക്ക് കാരണം. വരും ദിവസങ്ങളില്‍ ജനസംഖ്യാ നിരക്ക് വലിയ രീതിയില്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ടെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. പ്രസവങ്ങളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് ഒറ്റപ്പെട്ട സംഭവമല്ല എന്നാണ് ആശുപത്രി ജീവനക്കാര്‍ വിശ്വസിക്കുന്നത്. കഴിഞ്ഞ വര്‍ഷം 6000 പ്രസവങ്ങളാണ് ഇവിടെ നടന്നത്.