ദളിത് കുടുംബത്തിലെ രണ്ട് വയസ്സുകാരൻ ക്ഷേത്രത്തിൽ പ്രവേശിച്ചു; കുടുംബത്തിന് 25,000 രൂപ പിഴ

India News Religion

ബംഗളൂരു: ദളിത് കുടുംബത്തിൽപ്പെട്ട രണ്ട് വയസ്സുകാരൻ ഹനുമാന്‍ ക്ഷേത്രത്തിനകത്തേക് പ്രവേശിച്ചതിന് 25,000 രൂപ കുട്ടിയുടെ കുടുംബത്തിന് പിഴ ചുമത്തി. തന്റെ ജന്മ ദിനത്തിന്റെ അന്ന് അനുഗ്രഹം ലഭിക്കാനായിരുന്നു കുട്ടി ക്ഷേത്രത്തിലേക്ക് കയറിയിരുന്നത്. കര്‍ണാടകയിൽ കൊപ്പല്‍ ജില്ലയിലെ മിയാപുര ഗ്രാമത്തിലാണ് സംഭവമുണ്ടായത്.

ഇന്ത്യ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം ദളിത് കുടുംബത്തിലുള്ളവർക്ക് പരമ്പരാഗതമായി ഈ പ്രദേശത്തെ ക്ഷേത്രങ്ങളിൽ പ്രവേശനാനുമതിയില്ല. ഗണിഗ ലിംഗായത്ത് എന്ന സവർണ വിഭാഗത്തിൽപ്പെട്ടവരാണ് ഈ ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും. ഇവർക്ക് പുറത്ത് നിന്ന് മാത്രമേ പ്രാർത്ഥിക്കാനാവൂ. പൂജാരി അടക്കം കുട്ടി ക്ഷേത്രത്തിൽ പ്രവേശിച്ചത് കണ്ടതോടെയാണ് ഗ്രാമത്തില്‍ വിഷയം വലിയ പ്രശ്നമാവുകയായിരുന്നു.

ചെന്നദാസ വിഭാഗഹത്തിൽപ്പെട്ട ദളിത് കുടുംബത്തിനാണ് പിഴ വിധിച്ചിരിക്കുന്നത്. വിഷയം പ്രശ്നമായതോടെ കഴിഞ്ഞ പതിനൊന്നാം തീയ്യതി യോഗം കൂടുകയും കുടുംബത്തിന് 25,000 രൂപ പിഴ നൽകാൻ ഉത്തരവിടുകയുമായിരുന്നു. കുട്ടി ക്ഷേത്രം അശുദ്ധമാക്കിയതിനാൽ ശുദ്ധീകരണ ചടങ്ങുകൾ നടത്താൻ വേണ്ടിയാണ് ഈ പണം.