കോവിഡ് അനാഥരാക്കിയ മക്കൾ ഈ വർഷം ഫീസ് അടക്കേണ്ട: സിബിഎസ്ഇ

Education India News

കോവിഡ് -19 കാരണം മാതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാർത്ഥികളെ പരീക്ഷാ ഫീസ് അടക്കുന്നതിൽ നിന്ന് ഒഴിവാക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.
വരാനിരിക്കുന്ന ഒരു വർഷത്തെ ഫീസാണ് ബോർഡ് ഒഴിവാക്കിയത്.

10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾക്കുള്ള ഫീസടക്കേണ്ട നടപടികൾ തുടർന്നു വരികയാണ്. വിദ്യാർഥികളുടെ അന്തിമ പട്ടിക തയ്യാറാക്കുന്ന പ്രക്രിയ നിലവിൽ രാജ്യത്തുടനീളമുള്ള സിബിഎസ്ഇ സ്കൂളുകളിൽ തുടങ്ങിയിട്ടുണ്ട്.

വിദ്യാർത്ഥിയെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തണമെങ്കിൽ പരീക്ഷാ ഫീസ് കൂടി പരിഗണിക്കണം. സെപ്റ്റംബർ 17 -ന് ആരംഭിച്ച നടപടികൾ പൂർത്തിയാക്കേണ്ട സമയം സെപ്റ്റംബർ 30 വരെയാണ് .

അഞ്ച് വിഷയങ്ങൾക്ക് 10, 12 ക്ലാസുകൾക്ക് 1,500 രൂപയും ഡൽഹി സർക്കാർ സ്കൂളുകളിലെ SC/ST വിദ്യാർത്ഥികൾക്ക് 1,200 രൂപയുമാണ് ഫീസ്. ഓരോ ഓപ്ഷണൽ വിഷയത്തിനും നൽകേണ്ട അധിക തുക കൂടി കണക്കാക്കിയാൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഏകദേശം 2500 രൂപ ഫീസിനത്തിൽ കൊടുക്കണം.