രാജ്യത്ത് എഥനോൾ പമ്പുകൾ ആറുമാസത്തിനകം : നിതിൻ ഗഡ്കരി

India News

രാജ്യത്തുടനീളം ആറ് മാസത്തിനുള്ളിൽ എഥനോൾ പമ്പുകൾ വ്യാപകമാക്കി നിർമിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. അതോടൊപ്പം വാഹനങ്ങളിൽ ഫ്ളക്സ് എൻജിനുകൾ നിർബന്ധമാക്കാനും തീരുമാനമായി. ഇന്ത്യയിൽ വിൽക്കുന്ന പെട്രോളിൽ എഥനോൾ ചേർക്കാനുള്ള തീരുമാനത്തിന് ശേഷമാണ് ഇപ്പോൾ വന്ന പുതിയ തീരുമാനം. ഇത്തരത്തിൽ എഥനോൾ ചേർത്ത പെട്രോൾ ഉപയോഗിക്കാനുള്ള സൗകര്യമാണ് ഫ്ളക്സ് എൻജിൻ ഉള്ള വാഹനങ്ങൾക്ക് ഉണ്ടാവുക

ആറ് മാസത്തിനുള്ളില്‍ ഇന്ത്യയിൽ എല്ലായിടത്തും എഥനോൾ പമ്പുകളുടെ ശൃംഖല തന്നെ നിർമ്മിക്കും എന്നാണു കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയത്. പെട്രോൾ ഡീസൽ ഇതര ഇന്ധനങ്ങളോടുള്ള ജനങ്ങളുടെ തെറ്റിധാരണ മാറ്റലാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒന്നില്‍ കൂടുതല്‍ ഇന്ധനത്തിൽ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന എഞ്ചിനാണ് ഫ്‌ളെക്‌സ് എഞ്ചിന്‍. ഇത്തരം എൻജിനുകൾ ഉൾപ്പെടുത്തിയ വാഹനങ്ങൾ നിർമ്മിക്കാൻ നിർമ്മാതാക്കളെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.