ഇന്ത്യ മുന്നണിയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ വേണ്ട നടപടികളുമായി മുന്നോട്ടു പോകാന്‍ മുസ്ലിംലീഗ്

മലപ്പുറം : പൊളിറ്റിക്കല്‍ അഡ്വൈസറി കമ്മിറ്റി യോഗത്തില്‍ തീരുമാനം. ഇന്ത്യ മുന്നണി അധികാരത്തില്‍ വരണമെന്നും മതേതര ഇന്ത്യയുടെ നിലനില്‍പ്പിന് ഇത് അനിവാര്യമാണെന്നും യോഗത്തിനു ശേഷം മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലിംലീഗിന്റെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നടപടികള്‍ ദേശീയ തലത്തില്‍ പൂര്‍ത്തിയായിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും കമ്മിറ്റി രൂപീകരണം 15 ദിവസത്തിനുള്ളിലുണ്ടാവും.മുസ്ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദെമില്ലത്ത് സെന്റര്‍ ഏറെ വൈകാതെ പ്രവര്‍ത്തന സജ്ജമാക്കും. രജിസ്ട്രഷന്‍ സംബന്ധിച്ച നടപടികള്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി […]

Continue Reading

ഇന്ത്യാ മുന്നണിയെ അധികാരത്തിലെത്തിക്കാൻ പ്രതിജ്ഞാബദ്ധം മുസ്ലിം ലീഗ്

മലപ്പുറം: നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയെ അധികാരത്തിലെത്തിക്കാൻ ശക്തമായി കർമ്മരംഗത്തിറങ്ങുമെന്ന് മുസ്ലിം ലീഗ് പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി യോഗം പ്രഖ്യാപിച്ചു.മരണാസന്നമായ ഇന്ത്യൻ ജനാധിപത്യത്തെ വീണ്ടെടുക്കാനുളള അവസാനത്തെ അവസരമാണ് 2024 ലോക്സഭാ തിരഞ്ഞെടുപ്പെന്ന് യോഗം വിലയിരുത്തി. ദേശീയ പ്രസിഡണ്ട് പ്രൊഫ: ഖാദർ മൊയ്തീൻ യോഗം ഉദ്ഘാടനം ചെയ്തു .പി എ സി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു .ദേശീയ ജന:സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സ്വാഗതം ആശംസിച്ചു.മുസ്ലിം ലീഗ് ദേശീയ മെമ്പർഷിപ്പ് […]

Continue Reading

രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റിൽ പ്രതിഷേധം:, ഷാഫി പറമ്പിൽ ഒന്നാം പ്രതി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പ​ങ്കെടുത്തവർക്കെതിരെ കേസെടുത്ത് പൊലീസ്. ഷാഫി പറമ്പിൽ എം.എൽ.എയെ ഒന്നാംപ്രതിയാക്കിയാണ് തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തത്. അഞ്ച് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് എതിരെയും കണ്ടാലറിയാവുന്ന 150 പേർക്കെതിരെയുമാണ് കേസ്. ഷാഫിയെ കൂടാതെ യൂത്ത് കോൺഗ്രസ് നേതാക്കളായ സുധീർ ഷാ, നേമം ഷജീർ, സാജു അമർദാസ്, മനോജ് മോഹൻ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ള മറ്റു പേരുകൾ. അന്യായമായി സംഘം ചേരൽ, ഗതാഗത തടസ്സം […]

Continue Reading

ഗവർണർക്ക് നേരെ എരമംഗലത്ത് കരിങ്കൊടി വീശി

എരമംഗലം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ കരിങ്കൊടി വീശി എസ്.എഫ്.ഐ പ്രതിഷേധം. എരമംഗലത്ത് മുൻ കോൺഗ്രസ് നേതാവ് പി.ടി മോഹന കൃഷ്ണൻ അനുസ്മരണ ചടങ്ങ് ഉദ്ഘാടനത്തിന് എത്തുന്നതിനിടെയാണ് എസ്.എഫ്. ഐ പ്രവർത്തകർ കരിങ്കൊടി വീശിയത്. തുടർന്ന് പൊലീസ് പ്രവർത്തകർ കസ്റ്റഡിയിലെടുത്തു. എസ്.എഫ്. ഐ പൊന്നാനി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഗവർണക്ക് നേരെ കരിങ്കൊടി വീശിയത്. കരിങ്കൊടി വീശുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഗവർണർ പങ്കെടുക്കുന്ന പരിപാടിയുടെ ഏറെ ദൂരെ വെച്ചായിരിക്കും പ്രതിഷേധമെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരമെങ്കിലും അനുസ്മരണ സമ്മേളനം […]

Continue Reading

തെലങ്കാനയിലെ ജനങ്ങൾ 200 യൂനിറ്റിൽ താഴെയുള്ള വൈദ്യുതി ഉപഭോഗത്തിന് പണം നൽകരുത്

ഹൈദരാബാദ്: ജനുവരി മുതൽ തെലങ്കാനയിലെ ജനങ്ങൾ 200 യൂനിറ്റിൽ താഴെയുള്ള വൈദ്യുതി ഉപഭോഗത്തിന് പണം നൽകരുതെന്ന് ബി.ആർ.എസ് നേതാവ് കെ.കവിത. സൗജന്യ വൈദ്യുതി കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നെന്നും കവിത വ്യക്തമാക്കി. നിസാമാബാദിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കവിത. 200 യൂനിറ്റ് വരെയുള്ള സൗജന്യ വൈദ്യുതി പദ്ധതിക്ക് അപേക്ഷിക്കുന്നത് കാലതാമസം ഉണ്ടാകുന്നതിനാൽ ജനുവരി മുതലുള്ള ബില്ലുകൾ അടക്കേണ്ടതില്ലെന്ന് കവിത പറഞ്ഞു. ക്ഷേമപദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ ജനങ്ങൾ വീണ്ടും അപേക്ഷിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞതിനാൽ കോൺഗ്രസ് സർക്കാർ തെരഞ്ഞെടുപ്പിൽ നൽകിയ […]

Continue Reading

ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് അധികാരമേൽക്കും; സത്യപ്രതിജ്ഞ വൈകീട്ട് 4 മണിക്ക്

തിരുവനന്തപുരം: കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 4 ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഗണേഷ് കുമാറിനെ ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക. ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി ലഭിക്കണമെന്ന് കേരള കോൺഗ്രസ് ബി ചോദിച്ചിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും. മന്ത്രിസഭയിലെ ചെറിയ കാലയളവ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകില്ലെന്ന് കടന്നപ്പിള്ളി രാമചന്ദ്രന്‍. ചില ബൃഹത്തായ പദ്ധതികള്‍ക്ക് പ്രായോഗിക തലത്തില്‍ പ്രശ്‌നം നേരിട്ടേക്കാമെങ്കിലും ചെറിയ കാലയളവ് ആത്മവിശ്വാസം കുറയ്ക്കുന്നില്ലെന്നും […]

Continue Reading

അഴിമതി രഹിത പാര്‍ട്ടിയായി എന്‍.സി.പി എല്‍.ഡി.എഫില്‍ നിലനില്‍ക്കുമെന്ന് എന്‍.എ. മുഹമ്മദ്കുട്ടി.അജിത്പവാര്‍-എന്‍.എ.മുഹമ്മദ്കുട്ടി വിഭാഗത്തിനോടൊപ്പം കൂടുതല്‍ നേതാക്കള്‍ എത്തുന്നു..

മലപ്പുറം: അഴിമതി രഹിത പാര്‍ട്ടിയായി എന്‍.സി.പി എല്‍.ഡി.എഫില്‍ നിലനില്‍ക്കുമെന്ന് എന്‍.സി.പി.ദേശീയ ജനറല്‍ സെക്രട്ടറി എന്‍.എ.മുഹമ്മദ്കുട്ടി മലപ്പുറത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. മലപ്പുറം ജില്ലയില്‍ എന്‍.സി.പി. ജില്ലാ വൈസ് പ്രസിഡന്റ് വിളയില്‍ സുരേന്ദ്രന്റെ നേതൃത്വത്തില്‍ അജിത്പവാര്‍-എന്‍.എ.മുഹമ്മദ്കുട്ടി നേതൃത്വം നല്‍കുന്ന വിഭാഗത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും ഭാരവാഹികള്‍ മലപ്പുറത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന നേതൃത്വങ്ങളുടെ തെറ്റായ പ്രവര്‍ത്തന ശൈലിയിലും, അഴിമതിയിലും ജനാധിപത്യവിരുദ്ധതയിലും പ്രതിഷേധിച്ചാണു തീരുമാനം. നിലവിലെ ജില്ലാ പ്രസിഡന്റായ കെ.പി. രാമനാഥന്റെ നേതൃത്വത്തില്‍ യുവജന വിഭാഗമായ എന്‍.വൈ.സി, വിദ്യാര്‍ഥി വിഭാഗമായ […]

Continue Reading

വിവാദങ്ങൾക്കിടെ പാണക്കാട് സാദിഖ് അലി തങ്ങളുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത് ഗവർണർ

മലപ്പുറം : ഗവർണർക്കെതിരെ എസ് എഫ് ഐ നടത്തുന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ പാണക്കാട് സാദിഖ്‌ അലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ കോഴിക്കോടെത്തി. വിവാഹ ചടങ്ങ് ഒരു സ്വകാര്യ ചടങ്ങായതിനാൽ ഗവർണർക്കെതിരെ പ്രതിഷേധമുണ്ടാവില്ലെന്ന് മുന്നേ എസ് എഫ് ഐ അറിയിച്ചിരുന്നു. എങ്കിലും വിവാഹ ചടങ്ങ് നടങ്ങുന്നിടത്ത് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കോ​ഴി​ക്കോ​ട് സ​രോ​വ​രം ട്രേ​ഡ് സെ​ന്റ​റി​ല്‍ വി​വാ​ഹ​ത്തി​ല്‍ കേ​ര​ള ഗ​വ​ര്‍ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍, ഗോ​വ ഗ​വ​ർ​ണ​ര്‍ പി.​എ​സ്. […]

Continue Reading

കോട്ടക്കൽ നഗരസഭ ചെയർപേഴ്സണും , വൈസ് ചെയർമാനും രാജിവെക്കും

കോട്ടക്കല്‍: മുനിസിപ്പല്‍ കൗണ്‍സിലിലേക്കുള്ള ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് പാര്‍ട്ടിയുടെ വിപ്പ്ലംഘിച്ച് സി.പി.എം പിന്തുണയോടെ മത്സരിച്ച് വിജയിച്ച മുഹ്സിന പൂവന്‍മഠത്തിലും പി.പി. ഉമ്മറും തല്‍സ്ഥാനങ്ങളില്‍ നിന്ന് രാജിവെക്കും. അതോടൊപ്പം നിലവിലുള്ള വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായ ഡോ. ഹനീഷയൊഴികെയുള്ള മുഴുവന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരും രാജിവെക്കും. മുസ്ലിംലീഗ് കോട്ടക്കല്‍ മുനിസിപ്പല്‍ കമ്മിറ്റി പിരിച്ച് വിട്ട് അബ്ദുറഹ്‌മാന്‍ രണ്ടത്താണി കണ്‍വീനറായും ഇസ്മയില്‍ പി മൂത്തേടം, എം.എ. ഖാദര്‍, കെ.എം. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ അംഗങ്ങളായുമുള്ള അഡ്ഹോക്ക് കമ്മിറ്റി […]

Continue Reading

16 നവകേരള സദസുകളും മൂന്ന് പ്രഭാത സദസുകൾ ഉൾപ്പെടെ ജില്ലയിലാകെ നടന്നത് 19 പരിപാടികൾ

മലപ്പുറം : കേരളത്തിന്റെ പുതിയ യുഗത്തിന് തുടക്കം കുറിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജില്ലയിലാകെ നടന്നത് 19 പരിപാടികൾ. 27 മുതൽ 30 വരെയുള്ള നാല് ദിവസങ്ങളിലായി നടന്ന 16 മണ്ഡല നവകേരള സദസ്സുകൾക്ക് പുറമെ മൂന്ന് പ്രഭാത സദസ്സുകളും ജില്ലയിൽ സംഘടിപ്പിച്ചു. നവംബർ 27ന് പൊന്നാനി, തവനൂർ, തിരൂർ, താനൂർ മണ്ഡലങ്ങളിലും 28ന് വള്ളിക്കുന്ന്, തിരൂരങ്ങാടി, വേങ്ങര, കോട്ടക്കൽ മണ്ഡലങ്ങളിലും 29ന് കൊണ്ടോട്ടി, മഞ്ചേരി, മങ്കട, മലപ്പുറം മണ്ഡലങ്ങളിലും നവകേരള സദസ്സ് സംഘടിപ്പിച്ചു. ഇന്നലെ ഏറനാട്, നിലമ്പൂർ, […]

Continue Reading