ഗവർണർക്ക് നേരെ എരമംഗലത്ത് കരിങ്കൊടി വീശി

Breaking Keralam News Politics

എരമംഗലം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ കരിങ്കൊടി വീശി എസ്.എഫ്.ഐ പ്രതിഷേധം. എരമംഗലത്ത് മുൻ കോൺഗ്രസ് നേതാവ് പി.ടി മോഹന കൃഷ്ണൻ അനുസ്മരണ ചടങ്ങ് ഉദ്ഘാടനത്തിന് എത്തുന്നതിനിടെയാണ് എസ്.എഫ്. ഐ പ്രവർത്തകർ കരിങ്കൊടി വീശിയത്. തുടർന്ന് പൊലീസ് പ്രവർത്തകർ കസ്റ്റഡിയിലെടുത്തു. എസ്.എഫ്. ഐ പൊന്നാനി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഗവർണക്ക് നേരെ കരിങ്കൊടി വീശിയത്. കരിങ്കൊടി വീശുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഗവർണർ പങ്കെടുക്കുന്ന പരിപാടിയുടെ ഏറെ ദൂരെ വെച്ചായിരിക്കും പ്രതിഷേധമെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരമെങ്കിലും അനുസ്മരണ സമ്മേളനം നടക്കുന്ന വേദിക്ക് ഏറെ അകലെയല്ലാതെയാണ് പ്രതിഷേധം നടന്നത്. ഇന്നലെ രാത്രി തന്നെ എരമംഗലത്ത് എസ്.എഫ്. ഐ ഗവർണർക്കെതിരെ ബാനറുകളും ഉയർത്തിയിരുന്നു