എറണാകുളത്ത് ആളൊഴിഞ്ഞ പറമ്പിൽ മധ്യവയസ്ക്കന്റെ മൃതദേഹം കണ്ടെത്തി

Local News

കൊച്ചി: ഞാറയ്ക്കൽ പെരുമാൾപടിയിലെ ആളൊഴിഞ്ഞ പറമ്പിൽ മധ്യവയസ്കനെ മൃതദേഹം കണ്ടെത്തി. പ്രദേശവാസിയായ ഷാജിയെന്ന് വിളിക്കുന്ന ജോസഫ് വി ആറാണ് മരിച്ചത്. 51 വയസായിരുന്ന ഇയാളുടെ തല മുതൽ അരവരെയുള്ള ശരീരത്തിന്റെ ഭാഗങ്ങൾ മണ്ണിലെ കുഴിക്കുള്ളിൽ പുതഞ്ഞ നിലയിലായിരുന്നു കണ്ടെത്തിയത്.

പറമ്പിലുണ്ടായിരുന്ന കുഴിയിൽ വീണുണ്ടായ അപകടത്തിലാണ് മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ ഏഴുമണിയോടെ തുണി ഉണക്കിയിടാനെത്തിയ അയൽക്കാരിയാണ് മൃതദേഹം കണ്ടത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.