ജനകീയ സർക്കാറിനുള്ള പിന്തുണയാണ് നവകേരള സദസ്സുകളിൽ കാണുന്ന ജനപങ്കാളിത്തം: മുഖ്യമന്ത്രി

മലപ്പുറം : തെളിമയാർന്ന നിലപാടുകളുമായി മുന്നോട്ടുപോകുന്ന ജനകീയ സർക്കാറിനുള്ള പിന്തുണയാണ് നവകേരള സദസ്സുകളിൽ കാണുന്ന വൻജന പങ്കാളിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെരിന്തൽമണ്ണ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാർ നല്ലത് ചെയ്യുമ്പോൾ നല്ല മനസ്സുള്ളവർ കൂടെ നിൽക്കുന്നു. ആഗോളവൽക്കരണ-ഉദാരവൽക്കരണ നയങ്ങളെ എതിർക്കുന്ന മുന്നണിയാണ് കേരളത്തിൽ ഭരണം നടത്തുന്നത്. തീർത്തും ബദലായ സാമ്പത്തിക നയം സ്വീകരിക്കുന്ന കേരളമെന്ന തുരുത്തിനെ അംഗീകരിക്കാൻ കേന്ദ്രസർക്കാരിന് കഴിയുന്നില്ലെന്നും അതിന്റെ പേരിൽ കേരളത്തിന് അർഹമായ വിഹിതം തടഞ്ഞുവെയ്ക്കുകയാണെന്നും മുഖ്യമന്ത്രി […]

Continue Reading

കെ – റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന ആവശ്യവുമായി ഹസീബ് തങ്ങൾ

തിരൂർ : കെ-റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന ആവശ്യവുമായാണ് തിരൂർ പൂക്കയിൽ സ്വദേശി ഹസീബ് തങ്ങൾ നവകേരള സദസ്സുമായി ബന്ധപ്പെട്ട് തിരൂരിൽ നടന്ന മലപ്പുറം ജില്ലയിലെ ആദ്യ പ്രഭാത സദസ്സിൽ എത്തിയത്. രാഷ്ട്രീയപരമായ ഭിന്നാഭിപ്രായങ്ങൾ ഉണ്ടെങ്കിലും ജനാധിപത്യ രീതിയിൽ തിരഞ്ഞെടുത്ത സർക്കാർ നടത്തുന്ന പരിപാടിയെ ബഹിഷ്കരിക്കുന്നതിൽ അർത്ഥമില്ലെന്ന ആമുഖത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. നിരവധി റെയിൽ ഗതാഗത പദ്ധതികൾ ചെറുപ്പകാലം മുതൽ കേൾക്കുന്നതാണ്. പലതും ഇന്നും യാഥാർത്ഥ്യമായിട്ടില്ല. 2017ൽ പ്രകടന പത്രികയിൽ അവകാശപ്പെട്ട തെക്കുവടക്ക് അതിവേഗ പാതയെക്കുറിച്ച് അറിയാനാണ് പ്രഭാത […]

Continue Reading

നവകേരള സദസ്സിനായി സ്‌കൂളിന്റെ ചുറ്റുമതില്‍ പൊളിച്ചത് വിവാദമാകുന്നു

മഞ്ചേരി : നവകേരള സദസ്സിനായി സ്‌കൂളിന്റെ ചുറ്റുമതില്‍ പൊളിച്ചത് വിവാദമാകുന്നു.ഈ മാസം 29ന് മഞ്ചേരിയില്‍ നടക്കുന്ന നവകേരള സദസ്സിനായി സ്‌കൂള്‍ ഗ്രൗണ്ടിന്റെ ചുറ്റുമതില്‍ പൊളിച്ചത് വിവാദമാകുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന് വേണ്ടി ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിന്റെ ചുറ്റുമതിലാണ് പൊളിച്ചു നീക്കിയത്. ഗ്രൗണ്ടിലേക്ക് പ്രവേശിക്കാന്‍ മൂന്ന് ഗെയിറ്റുകള്‍ ഉണ്ടെങ്കിലും മന്ത്രിമാര്‍ സഞ്ചരിക്കുന്ന ബസിന് പ്രവേശിക്കാന്‍ വേണ്ടിയാണ് മതില്‍ പൊളിച്ചെതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ മതില്‍ പൊളിച്ചതിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള യുവജന […]

Continue Reading

ആര്യാടന്‍ ഷൗക്കത്തിന് വിലക്ക്. കെ.പി.സി.സിയുടെ കോഴിക്കോട്ടെ പലസതീന്‍ ഐക്യദാര്‍ഡ്യ റാലിയില്‍ പങ്കെടുക്കരുതെന്ന്‌

കോഴിക്കോട് : കെ.പി.സി.സിയുടെ നേതൃത്വത്തില്‍ കോഴിക്കോട്ട് കടപ്പുറത്ത് നാളെ വൈകുന്നേരം നാലിന് നടക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലിയില്‍ പങ്കെടുക്കാന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിന് വിലക്ക്. റാലിയില്‍ പങ്കെടുക്കേണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ അറിയിച്ചതായാണ് വിവരം.കെ.പി.സി.സി വിലക്ക് ലംഘിച്ച് ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മലപ്പുറത്ത് നവംബര്‍ നാലിന് പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലി നടത്തിയതിന്റെ പേരില്‍ ഒരാഴ്ചത്തേക്ക് ഷൗക്കത്തിന് പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഒരാഴ്ചക്കകം അച്ചടക്കസമിതി ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അതുവരെ പാര്‍ട്ടി പരിപാടികളില്‍ […]

Continue Reading

സോഷ്യൽ മീഡിയ ക്യാമ്പയിനിലൂടെ മുസ്ലിംലീഗിന്റെ തീരുമാനം മാറ്റാൻ കഴിയില്ല :പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: സോഷ്യല്‍ മീഡിയ ക്യാമ്പയിനുകളുടെയും അപവാദപ്രചരണങ്ങളുടെയും അടിസ്ഥാനത്തില്‍ പാര്‍ട്ടി തീരുമാനങ്ങള്‍ മാറ്റാന്‍ കഴിയില്ലെന്നും സംസ്ഥാന അധ്യക്ഷന്‍ തീരുമാനം പറഞ്ഞാല്‍ പിന്നെയും വിവാദങ്ങള്‍ ഉണ്ടാക്കുന്നത് മുസ്‌ലിംലീഗ് സംഘടനയില്‍ കീഴ്‌വഴക്കമില്ലാത്തതാണെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പ്രസ്താവിച്ചു. ഒരു കാലത്തും മാധ്യമപ്രചരണങ്ങള്‍ക്ക് വഴങ്ങാത്ത പാര്‍ട്ടിയാണ് മുസ്‌ലിംലീഗ് എന്നും അപവാദം പ്രചരിപ്പിക്കുന്നത് ശക്തമായി നിരീക്ഷിക്കുകയും നടപടിയെടുക്കുകയും ചെയ്യും എന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിംലീഗ്, യൂത്ത് ലീഗ് ജില്ലാ സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി സംവരണത്തിന്റെ […]

Continue Reading

കലാലയങ്ങൾ മാനുഷിക മൂല്യങ്ങളെ ഉൾക്കൊള്ളണം: അബ്ദുസമദ് സമദാനി എം.പി

മലപ്പുറം: മാനുഷിക മൂല്യങ്ങളെ ഉൾക്കൊള്ളുന്ന കലായങ്ങളിൽ നിന്ന് മാത്രമെ പ്രതിഭകൾ വളർന്നുവരികയുള്ളൂവെന്ന് മുസ്‌ലിം ലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി പറഞ്ഞു. കോളജ് യൂനിയൻ ഭാരവാഹികൾക്കും വിജയശിൽപികൾക്കും എം.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച താരസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. കാംപസിൽ ഇരുട്ടിന്റെ ശക്തികൾ ഇല്ലാതാവണം. കലാലയങ്ങളിൽ ധാർമികതയുടെ പുതിയ വഴികൾ തുറക്കണം. അധാർമികതയ്ക്ക് ഇടമില്ലെന്ന് വിദ്യാർഥികൾ തെളിയിക്കണം. പ്രബുദ്ധരായ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കണം. മാനവമൂല്യങ്ങളെയും മതാചാരങ്ങളെയും അവഹേളിച്ചവർക്കുള്ള താക്കീതാണ് വിദ്യാർഥികൾ […]

Continue Reading

പുതുതലമുറ മുസ്‌ലിം ലീഗിനൊപ്പം : അഡ്വ: പി.എം.എ.സലാം

മലപ്പുറം: പുതുതലമുറ മുസ്‌ലിംലീഗിനൊപ്പം ചേർന്ന് നിൽക്കുന്നതിന്റെ തെളിവാണ് എം.എസ്.എഫിന്റെ ചരിത്ര വിജയമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: പി.എം.എ.സലാം പറഞ്ഞു. ഇത് വരും കാലങ്ങളിലും പാർട്ടിക്ക് കരുത്താകും. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടും വലിയ വിജയമാണ്എം.എസ്.എഫ് ക്യാമ്പസുകളിൽ നേടിയത്. ഈ വിജയത്തില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ചത് ക്യാമ്പസുകളില്‍ പെണ്‍കുട്ടികളാണെന്നുള്ളതില്‍ പാര്‍ട്ടിക്ക് ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എം.എസ്.എഫിനെ തളര്‍ത്താനും തകര്‍ക്കാനും നോക്കിയവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ ഫലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Continue Reading

വിജയിച്ച യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ കാണാനില്ല, പരക്കം പാഞ്ഞ് യൂത്ത് കോണ്‍ഗ്രസുകാര്‍

മലപ്പുറം: കഴിഞ്ഞ ദിവസം നടന്ന യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തെ കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ച ആളെ കുറിച്ച് ആര്‍ക്കും ഒരു വിവരവുമില്ലന്ന ആരോപണവുമായി എ ഗ്രൂപ്പുകാര്‍ രംഗത്ത്. ഇതോടെ വിജയിച്ച പ്രസിഡന്റിനെ തേടി പരക്കം പായുകയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍. കുറ്റിപ്പുറം മണ്ഡലത്തില്‍ മുഹമ്മദ് റാഷിദാണ് 40 വോട്ടുകള്‍ക്ക് വിജയിച്ചത്. മുഹമ്മദ് റാഷിദിന് 274 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എ ഗ്രൂപ്പ് നോമിനിയായ് മത്സരിച്ച പി.പി.മുസ്തഫ 234 വോട്ടുകളും നേടി.എപി.അനില്‍കുമാര്‍.എം എല്‍ എ യും […]

Continue Reading

കെ.സി കെ.എസ് ഗ്രൂപ്പും അനില്‍കുമാര്‍ ജോയി വിഭാഗവും ഒന്നിച്ചിട്ടും മലപ്പുറത്ത് കരുത്ത് കാട്ടി ആര്യാടന്‍ പക്ഷം

മലപ്പുറം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ മലപ്പുറം പിടിക്കാന്‍ കെ.സി വേണുഗോപാലിനൊപ്പം നില്‍ക്കുന്ന എ.പി അനില്‍കുമാര്‍ എം.എല്‍.എയും ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിയും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ ഗ്രൂപ്പും ഒന്നിച്ചിട്ടും മലപ്പുറത്ത് കരുത്തകാട്ടി ആര്യാടന്‍ പക്ഷം.സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി, കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, ഡി.സി.സി പ്രസിഡന്റ്, മലപ്പുറം ജില്ലയിലെ ഏക കോണ്‍ഗ്രസ് എം.എല്‍.എ, മലപ്പുറം ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എന്നിവരെല്ലാം ഒന്നിച്ചു നിന്നിട്ടും മലപ്പുറത്ത് ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തിലുള്ള എ വിഭാഗത്തിന്റെ കരുത്ത് […]

Continue Reading

യൂത്ത് കോൺഗ്രസ്സ് തെരഞ്ഞെടുപ്പ് :ജില്ലയിൽ മൃഗീയ ഭൂരിപക്ഷത്തോടെ പിടിച്ചടക്കി ഔദ്യോഗിക പക്ഷം.

മലപ്പുറം: ജില്ലയിൽ മൃഗീയ ഭൂരിപക്ഷത്തോടെ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പക്ഷം വിജയിച്ചു.ജില്ലാ പ്രസിഡന്റായി ഹാരിസ് മുതൂരിനെ തിരഞ്ഞെടുത്തു. ഹാരിസിന്റെ വിജയത്തോടെ എ ഗ്രൂപ്പിനെതിരെ എ.പി.അനിൽകുമാർ എം.എൽ.എയും ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിയും നേതൃത്വം നൽകുന്ന പക്ഷം കരുത്തുകാട്ടി.ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പ് സ്ഥാനാർത്ഥിയായ പി.നിധീഷിനെയും ഐ ഗ്രൂപ്പിന്റെ പ്രതിനിധിയായ നിസാം കരുവാരക്കുണ്ടിനെയും പരാജയപ്പെടുത്തിയാണ് കെ.എസ്.യു മുൻ ജില്ലാ പ്രസിഡന്റ് കൂടിയായ ഹാരിസ് മുതൂരിന്റെ വിജയം.ജില്ലാ ഭാരവാഹികളിൽ ഭൂരിപക്ഷം പേരെയും ഔദ്യോഗിക വിഭാഗത്തിന് വിജെപ്പിക്കാനായി.27177 വോട്ടുകൾ […]

Continue Reading