യൂത്ത് കോൺഗ്രസ്സ് തെരഞ്ഞെടുപ്പ് :ജില്ലയിൽ മൃഗീയ ഭൂരിപക്ഷത്തോടെ പിടിച്ചടക്കി ഔദ്യോഗിക പക്ഷം.

Keralam Local News Politics

മലപ്പുറം: ജില്ലയിൽ മൃഗീയ ഭൂരിപക്ഷത്തോടെ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പക്ഷം വിജയിച്ചു.ജില്ലാ പ്രസിഡന്റായി ഹാരിസ് മുതൂരിനെ തിരഞ്ഞെടുത്തു. ഹാരിസിന്റെ വിജയത്തോടെ എ ഗ്രൂപ്പിനെതിരെ എ.പി.അനിൽകുമാർ എം.എൽ.എയും ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിയും നേതൃത്വം നൽകുന്ന പക്ഷം കരുത്തുകാട്ടി.
ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പ് സ്ഥാനാർത്ഥിയായ പി.നിധീഷിനെയും ഐ ഗ്രൂപ്പിന്റെ പ്രതിനിധിയായ നിസാം കരുവാരക്കുണ്ടിനെയും പരാജയപ്പെടുത്തിയാണ് കെ.എസ്.യു മുൻ ജില്ലാ പ്രസിഡന്റ് കൂടിയായ ഹാരിസ് മുതൂരിന്റെ വിജയം.
ജില്ലാ ഭാരവാഹികളിൽ ഭൂരിപക്ഷം പേരെയും ഔദ്യോഗിക വിഭാഗത്തിന് വിജെപ്പിക്കാനായി.
27177 വോട്ടുകൾ ഹാരിസ് മുദൂരിന് കിട്ടിയപ്പോൾ 22230 വോട്ടാണ് നിധീഷ് പി ക്ക് ലഭിച്ചത്.4947 വോട്ട് ന്റെ ഭൂരിപക്ഷം ആണ് ഹാരിസിന് ലഭിച്ചത്.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായി ഉമറലി കരേക്കാട്,മുഹമ്മദ് പാറയിൽ,സംസ്ഥാന സെക്രട്ടറിമാരായി സഫീർജാൻ പാണ്ടിക്കാട്,മുഹമ്മദ് ഷിമിൽ പി.പി,ഷിബിൽ ലാൽ,നാസിൽ പൂവിൽ തുടങ്ങിയവരെ വലിയ ഭൂരിപക്ഷത്തോടെ ഔദ്യോഗിക പക്ഷത്തിനു വിജയിപ്പിക്കാനായി.
16 നിയോജക മണ്ഡലം കമ്മിറ്റികളിൽ 13 എണ്ണം ഔദ്യോകിക പക്ഷം വിജയിച്ചപ്പോൾ രണ്ട് നിയോജക മണ്ഡലം മാത്രമാണ് ആര്യാടൻ ഷൗക്കത്ത് വിഭാഗത്തിന് വിജയിപ്പിക്കാനായത്.ഒന്ന് ഐ ഗ്രൂപ്പിനും ലഭിച്ചു.
106 മണ്ഡലം പ്രസിഡന്റുമാരിൽ 71 പ്രസിഡന്റുമാരെ ഔദ്യോഗിക പക്ഷം വിജയിപ്പിച്ചപ്പോൾ 28 മണ്ഡലം മാത്രമാണ് ആര്യാടൻ വിഭാഗത്തിന് വിജയിപ്പിക്കാനായത്.ഐ ഗ്രൂപ്പിന് 5 എണ്ണവും ലഭിച്ചു. നിലവിലെ യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരിയുടെ നിയോജക മണ്ഡലമായ താനൂരിൽ മുഴുവൻ മണ്ഡലം കമ്മിറ്റികളും നിയോജക മണ്ഡലവും വിജയിപ്പിക്കാനായി.
ജില്ലയിൽ സര്വാധിപത്യ വിജയമാണ് ഔദ്യോഗിക പക്ഷം നേടിയതെന്ന് നേതാക്കളായ എ.പി അനിൽകുമാർ എം.എൽ.എ,അഡ്വ വി.എസ് ജോയ്,ഷാജി പച്ചേരി തുടങ്ങിവർ അഭിപ്രായപ്പെട്ടു.