ഈ വര്‍ഷത്തെ ഹജ്ജ് ക്വാട്ട നിശ്ചയിച്ചു: ആകെ 10 ലക്ഷം തീര്‍ത്ഥാടകർ

റിയാദ്: ഈ വര്‍ഷത്തെ ഹജിന് 10 ലക്ഷം തീർത്ഥാടകരെ അനുവദിച്ചു. വിദേശങ്ങളില്‍ നിന്ന് എട്ടര ലക്ഷം പേര്‍ക്കും സൗദി അറേബ്യക്കകത്തു നിന്ന് സ്വദേശികളും വിദേശികളും അടക്കം ഒന്നര ലക്ഷം പേര്‍ക്കും അനുമതി നൽകാനാണ് തീരുമാനം. മുഴുവന്‍ ലോക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഹജിന് അവസരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് വിദേശങ്ങളില്‍ നിന്നുള്ള എട്ടര ലക്ഷം പേര്‍ക്ക് ഹജ് അനുമതി നല്‍കുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും സൗദി അറേബ്യക്കകത്തു നിന്നുള്ളവര്‍ക്കു മാത്രമാണ് ഹജ്ജിന് അനുമതി ലഭിച്ചിരുന്നുള്ളൂ. 65 ല്‍ […]

Continue Reading

ശ്രീലങ്കയില്‍ പിടിയിലായ ഇന്ത്യൻ മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു കോടി രൂപ പിഴ

ശ്രീലങ്ക : പിടിയിലായ മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു കോടി രൂപ പിഴ ചുമത്തി ശ്രീലങ്കന്‍ കോടതി. രാമേശ്വരത്ത് നിന്ന് പോയ 12 മത്സ്യത്തൊഴിലാളികള്‍ കഴിഞ്ഞ മാസം 23നാണ് പിടിയിലായത്.ഇവരുടെ കസ്റ്റഡി 25 വരെ നീട്ടിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ നിന്ന് നാലുപേര്‍ കൂടി തമിഴ് നാട്ടിലെത്തിയിട്ടുണ്ട്. തലൈമന്നാറില്‍ നിന്നുള്ള കുടുംബമാണ് ധനുഷ്‌കോടിയിലെത്തിയത്. കുട്ടിയുള്‍പ്പെട്ട നാലംഗ സംഘം പൊലീസ് കസ്റ്റഡിയിലാണ്. ശ്രീലങ്കയില്‍ നിന്നും സ്പീഡ് ബോട്ടിൾ എത്തിയ ഇവരെ തീരദേശ സംരക്ഷണ സേന ഇവരെ അറസ്റ്റു ചെയ്ത് പൊലീസിന് […]

Continue Reading

ഒമാനിൽ 150 കിലോയിലധികം ലഹരിമരുന്നുമായി നാല് പ്രവാസികളെ പിടികൂടി

മസ്‌കറ്റ്: 150 കിലോയിലേറെ ലഹരിമരുന്നുമായി നാല് പ്രവാസികളെ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.വടക്കന്‍ ബത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് കോസ്റ്റ് ഗാര്‍ഡ് പൊലീസ് ബോട്ടുകളുടെയും ഒമാന്‍ റോയല്‍ എയര്‍ഫോഴ്‌സിന്റെയും സഹകരണത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്ന് 121 കിലോഗ്രാം ഹാഷിഷ്, 33 കിലോഗ്രാം ക്രിസ്റ്റല്‍ മയക്കുമരുന്ന്, 10 കിലോഗ്രാം മോര്‍ഫിന്‍ എന്നിവയും 14,6850 ലഹരി ഗുളികകളുമാണ് പിടികൂടിയത്. അന്താരാഷ്ട്ര സംഘവുമായി സഹകരിച്ചാണ് പ്രതികൾ ലഹരിമരുന്ന് കടത്തിയിരുന്നതെന്നും അറസ്റ്റിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യയില്‍ പ്രവാസികൾക്ക് സര്‍ക്കാര്‍ ആശുപത്രികളിലെ സേവനം ലഭിക്കുക അത്യാവശ്യഘട്ടങ്ങളില്‍ മാത്രം

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലെ സേവനം ലഭിക്കുക അത്യാവശ്യഘട്ടങ്ങളില്‍ മാത്രം. എന്നാൽ വാഹനാപകട കേസുകള്‍ക്ക് മാനുഷിക പരിഗണന മാനിച്ച് ഏത് ആശുപത്രികളിലും ചികിത്സ നിരസിക്കാന്‍ പാടില്ലെന്നും ഇതിനാവശ്യമായ ചെലവുകള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍, സ്‌പോണ്‍സര്‍മാര്‍, കമ്പനികള്‍ എന്നിവയില്‍ നിന്ന് ഈടാക്കാവുന്നതാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. അവയവം മാറ്റിവെക്കല്‍, ദന്ത ചികിത്സ, വന്ധ്യതാ ചികിത്സ, ടെസ്റ്റ് ട്യൂബ് ശിശു, മജ്ജ മാറ്റിവെക്കല്‍ എന്നീ ചികിത്സകളൊന്നും സർക്കാർ ആശുപത്രികളിൽ സൗജന്യമായി അനുവദിക്കില്ല. എന്നാല്‍ വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് അത്യാവശ്യഘട്ടങ്ങളില്‍ ലഭ്യമാകും. […]

Continue Reading

റമദാനില്‍ യു.എ.ഇ യിൽ മൂന്ന് ദിവസത്തെ വാരാന്ത്യ അവധി പ്രഖ്യാപിച്ചു

ഉമ്മുല്‍ഖുവൈന്‍: ഉമ്മുല്‍ഖുവൈനിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് റമദാനിൽ മൂന്ന് ദിവസത്തെ വാരാന്ത്യ അവധി പ്രഖ്യാപിച്ചു. റമദാനിലെ ഔദ്യോഗിക പ്രവര്‍ത്തന സമയം സംബന്ധിച്ച് അധികൃതര്‍ നല്‍കിയ അറിയിപ്പിലാണ് പുതിയ വിവരം നൽകിയിരിക്കുന്നത്. സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ റാഷിദ് അല്‍ മുഅല്ലയുടെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം എടുത്തിരിക്കുന്നത്. ജീവനക്കാര്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് 2.30 വരെയാണ് ജോലി സമയം. എമിറേറ്റിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ അറിയിപ്പ് പ്രകാരം […]

Continue Reading

ഖത്തർ ലോകകപ്പിനുള്ള പന്ത് പുറത്തിറക്കി

ഖത്തർ : ഈ വർഷം നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിൽ ഉപയോഗിക്കുന്ന പന്ത് അഡിഡാസ് പുറത്തിറക്കി. യാത്ര എന്നർത്ഥം വരുന്ന ‘അൽ രിഹ്‌ല’ എന്നാണ് പന്തിൻ്റെ പേര്. കഴിഞ്ഞ 14 തവണയായി ലോകകപ്പിനുള്ള പന്ത് അഡിഡാസാണ് തയ്യാറാക്കുന്നത് . കൃത്യതയാണ് പന്തിൻ്റെ ഏറ്റവും വലിയ പ്രത്യേകതയെന്നും വായുവിലൂടെയുള്ള പന്തിൻ്റെ സഞ്ചാരവും കൃത്യതയുള്ളതാവും എന്നും അഡിഡാസ് അവകാശപ്പെട്ടു. പരിസ്ഥിതി സൗഹൃദമായി നിർമ്മിച്ച പന്തിൽ ഉപയോഗിച്ചിരിക്കുന്ന പശയും മഷിയുമൊക്കെ ഇത്തരത്തിലുള്ളതാണ്. പ്രമുഖ എഡ് […]

Continue Reading

അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ്

തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞു. മൂന്നു ദിവസത്തിനിടെ 6 ശതമാനമാണ് വിലയിടിഞ്ഞത്. ഈ മാസം ആദ്യം വില 127 ഡോളർ വരെ ഉയർന്നിരുന്ന ബ്രന്റ് ക്രൂഡ് വില ബാരലിന് 107 ഡോളറിലേക്ക് താഴ്ന്നു. പണപ്പെരുപ്പം പരിഹരിക്കാനായി അമേരിക്ക അവരുടെ കരുതൽ ക്രൂഡ് ശേഖരത്തിൽ നിന്ന് പത്തു ലക്ഷം ബാരൽ എണ്ണ വിപണിയിലേക്ക് എത്തിക്കുമെന്ന റിപ്പോർട്ടാണ് വില ഇടിവിന് കാരണമായത്. ഇന്ത്യയിലെ ക്രൂഡ് ഇറക്കുമതിയുടെ സൂചികയായ ഇന്ത്യൻ ബാക്സ്കറ്റിലും വിലയിടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇന്ത്യയിൽ […]

Continue Reading

സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം പി വി സിന്ധുവിന്

സൂറിച്ച്: സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം നേടി ഇന്ത്യയുടെ പി വി സിന്ധു. തായ്‌ലന്‍ഡ് താരം ബുസാനനെ 21-16, 21-8 ന് കീഴടക്കിയാണ് സിന്ധു കിരീടം നേടിയത്. ഈ വര്‍ഷം സിന്ധു നേടുന്ന രണ്ടാമത്തെ കിരീടമാണ് ഇത്. നേരത്തെ ജനുവരിയിൽ സയ്ദ് മോദി ഇന്ത്യ ഇന്റര്‍നാഷണല്‍ കിരീടം സിന്ധു നേടിയിരുന്നു. തായ്ലന്‍ഡ് താരത്തെ 21-18, 15-21, 21-19 സ്‌കോറില്‍ തോല്‍പിച്ചായിരുന്നു സിന്ധു ഫൈനലില്‍ പ്രവേശിച്ചിരുന്നത്. ഇത് സിന്ധുവിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണ്. അതേസമയം മലയാളിതാരം എച്ച്എസ് പ്രണോയി […]

Continue Reading

ഒമാനിൽ പാറ ഇടിഞ്ഞ് വീണ് അഞ്ചു മരണം

മസ്‍കത്ത് : ഒമാനില്‍ പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. ഇബ്രി വിലായത്തിലെ അൽ-ആരിദ് പ്രദേശത്താണ് സംഭവം നടന്നത്. ഇവിടെ ജോലി ചെയ്യുകയായിരുന്ന ഒരു കൂട്ടം തൊഴിലാളികളുടെ മുകളിലേക്ക് പാറ ഇടിഞ്ഞു വീഴുകയായിരുന്നു പ്രാഥമിക റിപ്പോർട്ട് പ്രകാരം അഞ്ച് പേർ മരണപ്പെട്ടെന്ന് സ്ഥിരീകരിച്ചു. അപകടത്തില്‍പെട്ട മറ്റ് അഞ്ച് പേരെ രക്ഷപെടുത്തിയതായും റിപ്പോർട്ടുണ്ട്. അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

Continue Reading

വിശ്വാസികളെ സ്വീകരിക്കാന്‍ ഒരുങ്ങി സൗദി അറേബ്യ ; റമദാനിൽ പ്രതിദിനം നാല് ലക്ഷം പേർ ഉംറക്ക് എത്തിയേക്കും

റിയാദ് : റമദാനിൽ പ്രതിദിനം നാല് ലക്ഷം പേർ ഉംറക്ക് എത്തുമെന്ന് സൗദി അറേബ്യ. കൊവിഡ് പ്രൊട്ടോക്കോളില്‍ ഇളവ് പ്രഖ്യാപിച്ചതും പുണ്യമാസമായ റമദാന്‍ അടുത്തെത്തിയതും കാരണം മക്കയിലെ മസ്ജിദുല്‍ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും വിശ്വാസികളെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വിവിധ രാജ്യങ്ങളില്‍ നിന്നായി റമദാന്‍ സീസണില്‍ പ്രതിദിനം നാലു ലക്ഷം പേര്‍ ഉംറക്കെത്തുമെന്ന് സൗദി അറേബ്യയിലെ ഹജ്ജ് – ഉംറ വകുപ്പ് സഹമന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് മശ്ശാത്ത് അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ശേഷം ഘട്ടം […]

Continue Reading