ഒമാനിൽ 150 കിലോയിലധികം ലഹരിമരുന്നുമായി നാല് പ്രവാസികളെ പിടികൂടി

Crime International News

മസ്‌കറ്റ്: 150 കിലോയിലേറെ ലഹരിമരുന്നുമായി നാല് പ്രവാസികളെ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.വടക്കന്‍ ബത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് കോസ്റ്റ് ഗാര്‍ഡ് പൊലീസ് ബോട്ടുകളുടെയും ഒമാന്‍ റോയല്‍ എയര്‍ഫോഴ്‌സിന്റെയും സഹകരണത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പ്രതികളില്‍ നിന്ന് 121 കിലോഗ്രാം ഹാഷിഷ്, 33 കിലോഗ്രാം ക്രിസ്റ്റല്‍ മയക്കുമരുന്ന്, 10 കിലോഗ്രാം മോര്‍ഫിന്‍ എന്നിവയും 14,6850 ലഹരി ഗുളികകളുമാണ് പിടികൂടിയത്. അന്താരാഷ്ട്ര സംഘവുമായി സഹകരിച്ചാണ് പ്രതികൾ ലഹരിമരുന്ന് കടത്തിയിരുന്നതെന്നും അറസ്റ്റിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.