ഒമാനിൽ പാറ ഇടിഞ്ഞ് വീണ് അഞ്ചു മരണം

മസ്‍കത്ത് : ഒമാനില്‍ പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. ഇബ്രി വിലായത്തിലെ അൽ-ആരിദ് പ്രദേശത്താണ് സംഭവം നടന്നത്. ഇവിടെ ജോലി ചെയ്യുകയായിരുന്ന ഒരു കൂട്ടം തൊഴിലാളികളുടെ മുകളിലേക്ക് പാറ ഇടിഞ്ഞു വീഴുകയായിരുന്നു പ്രാഥമിക റിപ്പോർട്ട് പ്രകാരം അഞ്ച് പേർ മരണപ്പെട്ടെന്ന് സ്ഥിരീകരിച്ചു. അപകടത്തില്‍പെട്ട മറ്റ് അഞ്ച് പേരെ രക്ഷപെടുത്തിയതായും റിപ്പോർട്ടുണ്ട്. അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

Continue Reading

വിശ്വാസികളെ സ്വീകരിക്കാന്‍ ഒരുങ്ങി സൗദി അറേബ്യ ; റമദാനിൽ പ്രതിദിനം നാല് ലക്ഷം പേർ ഉംറക്ക് എത്തിയേക്കും

റിയാദ് : റമദാനിൽ പ്രതിദിനം നാല് ലക്ഷം പേർ ഉംറക്ക് എത്തുമെന്ന് സൗദി അറേബ്യ. കൊവിഡ് പ്രൊട്ടോക്കോളില്‍ ഇളവ് പ്രഖ്യാപിച്ചതും പുണ്യമാസമായ റമദാന്‍ അടുത്തെത്തിയതും കാരണം മക്കയിലെ മസ്ജിദുല്‍ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും വിശ്വാസികളെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വിവിധ രാജ്യങ്ങളില്‍ നിന്നായി റമദാന്‍ സീസണില്‍ പ്രതിദിനം നാലു ലക്ഷം പേര്‍ ഉംറക്കെത്തുമെന്ന് സൗദി അറേബ്യയിലെ ഹജ്ജ് – ഉംറ വകുപ്പ് സഹമന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് മശ്ശാത്ത് അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ശേഷം ഘട്ടം […]

Continue Reading

യുഎസ് വ്യോമസേനയിലെ ഇന്ത്യൻ വംശജന് യൂണിഫോമിനൊപ്പം കുറി തൊടാൻ അനുവാദം

ന്യൂയോർക്ക്: അമേരിക്കൻ വ്യോമസേനയിലെ ഇന്ത്യൻ വംശജനായ ഉദ്യോഗസ്ഥന് യൂണിഫോമിൽ മതാചാരം പിന്തുടരാൻ അനുവാദം. ദർശൻ ഷാ എന്ന വ്യോമസേനാ ഉദ്യോഗസ്ഥനാണ് തന്റെ ആചാരപ്രകാരമുള്ള കുറി തൊടാൻ അനുമതി ചോദിക്കുകയും അനുവാദം നൽകുകയും ചെയ്തിരിക്കുന്നത്. എഫ്ഇ വാറൻ എയർഫോഴ്സ് ബേസിലെ ഉദ്യോഗസ്ഥനാണ് ദർശൻ. അമേരിക്കൻ വ്യോമസേനയിൽ ചേർന്ന് ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് ഷായ്ക്ക് അനുമതി കിട്ടുന്നത്. ഗുജറാത്ത് സ്വദേശിയാണ് ദർശൻ. ദർശൻ ഷായ്ക് കുറി തൊടാൻ അനുമതി നൽകിയ അമേരിക്കൻ വ്യോമസേനയ്ക്കും വലിയ പ്രശംസയാണ് ലഭിക്കുന്നത്.

Continue Reading

ഐപിഎൽ 2022 നാളെ തുടങ്ങും ; ഉദ്‌ഘാടന മത്സരത്തിൽ ചെന്നൈ കൊൽക്കത്തയെ നേരിടും

വാംഖഡേ : ഐപിഎൽ പതിനഞ്ചാം സീസണിന് നാളെ മുംബൈയിൽ തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. വാംഖഡേ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. കഴിഞ്ഞ സീസണിലെ ഫൈനലിന്‍റെ ആവർത്തനമാണ് ഇത്തവണത്തെ ആദ്യ മത്സരം. ഗുജറാത്ത് ടൈറ്റൻസും ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സും ഇത്തവണ ഐ.പി.എൽ കളിക്കും. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് തുടക്കം തന്നെ കല്ലുകടിയാണ്. പാകിസ്‌താനുമായുള്ള ഓസ്ട്രേലിയയുടെ പരമ്പര തീരുന്ന ഏപ്രിൽ 5 വരെ ഓസ്ട്രേലിയ താരങ്ങളെ […]

Continue Reading

പ്രതിശ്രുത വധുവിന് മഹ്‍റായി വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ച സംഭവത്തില്‍ 10 വര്‍ഷത്തിന് ശേഷം നിയമനടപടി

മനാമ: പ്രതിശ്രുത വധുവിന് വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചെന്ന കേസുമായി 10 വര്‍ഷത്തിന് ശേഷം കോടതിയില്‍. ബഹ്റൈനിലാണ് സംഭവം നടന്നത്. കേസ് പരിഗണിച്ച കോടതി മുഴുവന്‍ തുകയും ഭാര്യയ്‍ക്ക് നല്‍കണമെന്ന് ഭര്‍ത്താവിനോട് നിര്‍ദേശിക്കുകയും ചെയ്തു. 2012ലാണ് 34 വയസുകാരനായ ബഹ്റൈന്‍ സ്വദേശി 26 വയസുകാരിയെ വിവാഹം ചെയ്‍തത്. അന്ന് മഹ്‍റായി നല്‍കിയ 1000 ബഹ്റൈനി ദിനാറിന്റെ ചെക്ക് (രണ്ട് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പണമായി മാറ്റാന്‍ സാധിക്കാത്ത വണ്ടിച്ചെക്കായിരുന്നുവെന്ന് തിരിച്ചറിഞ്ഞ യുവതി അഭിഭാഷകനെ സമീപിക്കുകയായിരുന്നു. 2012ല്‍ നല്‍കിയ വ്യാജ […]

Continue Reading

ബംഗ്ലാദേശിൽ പെൺകുട്ടികൾ മുഖം മറയ്ക്കാൻ പാടില്ലെന്ന് ഉത്തരവ്

ബംഗ്ലാദേശ് : ബംഗ്ലാദേശിലും ബുർഖ നിരോധനം. സെൻബാഗിലെ സ്കൂൾ വിദ്യാർത്ഥികൾ ക്ലാസ് മുറിയിൽ ബുർഖ ധരിക്കുന്നത് മാനേജ്മെന്റ് വിലക്കുകയായിരുന്നു. ഉത്തരവിന് പിന്നാലെ വ്യാപക പ്രതിഷേധം വിവിധയിടങ്ങളിൽ അരങ്ങേറിയതോടെ മാനേജ്മെന്റ് ഉത്തരവ് പിൻവലിച്ചു. നോഖാലിയിലെ സെൻബാഗ് ഉപജില്ലയിലാണ് സംഭവം നടന്നത്. ക്ലാസിൽ കയറിയ ശേഷം പെൺകുട്ടികൾ മുഖം മറയ്ക്കാൻ പാടില്ലെന്നായിരുന്നു മാനേജ്മെന്റ് ഉത്തരവ്. നോട്ടീസ് തെറ്റായി വ്യാഖ്യാനിച്ചുവെന്നും, ആശയക്കുഴപ്പത്തെ തുടർന്നാണ് ഉത്തരവ് പിൻവലിക്കേണ്ടി വന്നതെന്നും അധികൃതർ പിന്നീട് അറിയിച്ചു.സ്കൂളിൽ പഠിക്കാത്ത പെൺകുട്ടികൾ പോലും ക്ലാസിൽ വരാറുള്ളത് കൊണ്ട് പെൺകുട്ടികളുടെ […]

Continue Reading

ജയിലില്‍ കഴിയുന്ന സ്വദേശി വനിതയെ മോചിപ്പിക്കാന്‍ രണ്ട് ലക്ഷം ദിര്‍ഹത്തിന്റെ ബ്ലഡ് മണി നല്‍കി ഷാര്‍ജ ഭരണാധികാരി

ഷാര്‍ജ: 59 വയസുകാരിയുടെ ജയില്‍ മോചനത്തിന് രണ്ട് ലക്ഷം ദിര്‍ഹം ബ്ലഡ് മണി നല്‍കി ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. ഉമ്മുല്‍ ഖുവൈന്‍ സ്വദേശിയായ മധ്യവയസ്കയുടെ ഭര്‍ത്താവാണ് ഷാര്‍ജ റേഡിയോയുടെ ‘ഡയറക്ട് ലൈന്‍’ പ്രോഗ്രാമിലൂടെ ഭരണാധികാരിയോട് സങ്കടം പങ്കുവെച്ചത്. പണം നല്‍കി ഭാര്യയെ മോചിപ്പിക്കാന്‍ തനിക്ക് സാമ്പത്തിക ശേഷിയില്ലെന്ന് പറഞ്ഞതോടെ പണം താന്‍ നല്‍കാമെന്ന് ഷാര്‍ജ ഭരണാധികാരി അറിയിക്കുകയായിരുന്നു. ജനങ്ങളുടെ പരാതികള്‍ നേരിട്ട് കേള്‍ക്കുകയും പരിഹാരമുണ്ടാക്കുകയും ചെയ്യുന്ന ഷാര്‍ജ ഭരണാധികാരിയുടെ […]

Continue Reading

ആഫ്രിക്കയിലെ സീഷെല്‍സില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ നാട്ടിലെത്തി

തിരുവനന്തപുരം : ആഫ്രിക്കയിലെ സീഷെല്‍സില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്തെത്തി. ദിശതെറ്റിയെത്തി അതിര്‍ത്തി ലംഘിച്ചതിന് മലയാളികള്‍ അടങ്ങിയ 61 അംഗസംഘത്തെ കോസ്റ്റ്ഗാര്‍ഡ് തടഞ്ഞുവെക്കുകയായിരുന്നു. വിഴിഞ്ഞം സ്വദേശികളായ തോമസ്, ജോണി, പൂവാര്‍ സ്വദേശികളായ വിന്‍സന്റ്, ഡൊണാള്‍ഡ് എന്നിവരാണ് ബോട്ടിലുണ്ടായിരുന്ന മലയാളികള്‍. സീഷെല്‍സ് സുപ്രിംകോടതിയുടെ അനുമതി ലഭിച്ചതോടെയാണ് മത്സ്യത്തൊഴിലാളി സംഘത്തിന് നാട്ടിലേക്ക് പോരാൻ സാധിച്ചത്. ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് മത്സ്യത്തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തത്. വേള്‍ഡ് മലയാളി ഫെഡറേഷന്‍ ആവശ്യമായ നിയമസഹായവും ഒരുക്കി. കൊച്ചിയില്‍ നിന്ന് മത്സബന്ധനത്തിന് പോയ […]

Continue Reading

ശ്രീലങ്കൻ അഭയാർത്ഥികൾക്ക് ക്യാമ്പ് സജ്ജമാക്കി ഇന്ത്യ

ചെന്നൈ: ഇന്ത്യയിലേക്ക് പലായനം ചെയ്ത് വരുന്ന ശ്രീലങ്കൻ അഭയാർത്ഥികളെ ജയിലിലേക്ക് മാറ്റേണ്ടെന്ന് തീരുമാനം. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം രാമേശ്വരത്ത് അഭയാർത്ഥികളായി എത്തുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഇതുവരെ എത്തിയ 15 പേരെ പുലർച്ചെ രാമേശ്വരം മണ്ഡപം ക്യാമ്പിലെത്തിച്ചു.അഭയാർത്ഥികളെ പുഴൽ സെൻട്രൽ ജയിലിലേക്ക് മാറ്റാനായിരുന്നു മുന്നേ തീരുമാനിച്ചിരുന്നത്. തൂത്തുക്കുടി, രാമേശ്വരം തുടങ്ങി തീരമേഖലയിൽ 67 ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇന്നും നാളെയുമായി ഇന്ത്യയിലേക്ക് 100 ലധികം പേർ അഭയാർത്ഥികളായി എത്തുമെന്ന് തമിഴ്നാട് ക്യൂബ്രാഞ്ചിന്റെ വിലയിരുത്തൽ ശ്രീലങ്കയിൽ നിന്ന് […]

Continue Reading

കുവൈറ്റിൽ വ്യാജ കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ രണ്ട് പ്രവാസികള്‍ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമായുണ്ടാക്കിയ രണ്ട് പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു. ഒരാൾക്ക് ഏഴ് വര്‍ഷം കഠിന തടവും രണ്ടാമന് നാല് വര്‍ഷം കഠിന തടവുമാണ് ശിക്ഷ. തടവ് ശിക്ഷ പൂർത്തിയാക്കിയതിന് ശേഷം നാടുകടത്താനും കുവൈത്ത് അപ്പീല്‍ കോടതി ഉത്തരവിട്ടു. നേരത്തെ കേസ് പരിഗണിച്ച കീഴ്‍കോടതിയുടെ വിധി അപ്പീല്‍ കോടതി അംഗീകരിച്ചാണ് ഉത്തരവിട്ടത്. ഈജിപ്‍ത് സ്വദേശികളായ രണ്ട് പേരാണ് അറസ്റ്റിലായത്. പ്രതികളിൽ ഒരാൾ നഴ്സ് ആണ്. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്‍തിരുന്ന നഴ്‍സ് 100 […]

Continue Reading