യുഎസ് വ്യോമസേനയിലെ ഇന്ത്യൻ വംശജന് യൂണിഫോമിനൊപ്പം കുറി തൊടാൻ അനുവാദം

India International News Religion

ന്യൂയോർക്ക്: അമേരിക്കൻ വ്യോമസേനയിലെ ഇന്ത്യൻ വംശജനായ ഉദ്യോഗസ്ഥന് യൂണിഫോമിൽ മതാചാരം പിന്തുടരാൻ അനുവാദം. ദർശൻ ഷാ എന്ന വ്യോമസേനാ ഉദ്യോഗസ്ഥനാണ് തന്റെ ആചാരപ്രകാരമുള്ള കുറി തൊടാൻ അനുമതി ചോദിക്കുകയും അനുവാദം നൽകുകയും ചെയ്തിരിക്കുന്നത്. എഫ്ഇ വാറൻ എയർഫോഴ്സ് ബേസിലെ ഉദ്യോഗസ്ഥനാണ് ദർശൻ. അമേരിക്കൻ വ്യോമസേനയിൽ ചേർന്ന് ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് ഷായ്ക്ക് അനുമതി കിട്ടുന്നത്.

ഗുജറാത്ത് സ്വദേശിയാണ് ദർശൻ. ദർശൻ ഷായ്ക് കുറി തൊടാൻ അനുമതി നൽകിയ അമേരിക്കൻ വ്യോമസേനയ്ക്കും വലിയ പ്രശംസയാണ് ലഭിക്കുന്നത്.