കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നീന്തല്‍ക്കുളത്തില്‍ അതിക്രമിച്ച് കടന്ന ഏഴ് വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍

News

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസ് വിദ്യാര്‍ഥി നീന്തല്‍ക്കുളത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ ഏഴ് വിദ്യാര്‍ഥികളെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.അനധികൃതമായി നീന്തല്‍ക്കുളത്തില്‍ അതിക്രമിച്ച് കടന്നതിന് ഇവരോട് കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച രാവിലെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് വൈസ് ചാന്‍സലര്‍ ഉത്തരവിട്ടത്. സംഭവത്തില്‍ ആഭ്യന്തരാന്വേഷണം നടത്തുന്നതിനുള്ള സമിതിയെ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഇന്റഗ്രേറ്റഡ് പി.ജി. പഠനവകുപ്പിലെ രണ്ടാം സെമസ്റ്റര്‍ എം.എ. ഡെവലപ്മെന്റ് സ്റ്റഡീസ് വിദ്യാര്‍ഥി പി. ഷെഹന്‍ മുങ്ങിമരിച്ചത്.