ഭിന്നശേഷിക്കാർക്ക് ഐപിഎസിന് അപേക്ഷിക്കാൻ അനുമതി

Keralam News

ദില്ലി : ഭിന്നശേഷിക്കാർക്ക് ഐ.പി.എസിന് അപേക്ഷിക്കാൻ സുപ്രിംകോടതി അനുമതി നൽകി. ഇതിനോടനുബന്ധിച്ച് കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കി. ഐ.പി.എസിന് പുറമെ ഇന്ത്യൻ റെയിൽവേ സുരക്ഷാസേന ഡൽഹി, ദാമൻ ആൻഡ്‌ ദിയു, ദാദ്ര ആൻഡ്‌ നാഗർ ഹവേലി, ആൻഡമാൻ ആൻഡ്‌ നിക്കോബാർ, ലക്ഷ്വദീപ് പൊലീസ് സേന എന്നിവയിലേക്ക് അപേക്ഷിക്കാനും സുപ്രിംകോടതി അനുമതി നൽകിയിട്ടുമുണ്ട്.

നിയമനം ഉൾപ്പടെയുള്ള തുടർനടപടികൾ സുപ്രിംകോടതിയുടെ അന്തിമ വിധിയുടെ അടിസ്ഥാനത്തിൽ ആയിരിക്കും ചെയ്യുക.