മമ്പുറം സ്വദേശിയായ 11 വയസ്സുകാരൻ കോട്ടയത്ത് ട്രെയിനിൽ നിന്നും വീണുമരിച്ചു ടോയ്‌ലറ്റാണെന്ന് കരുതി വാതിൽ തുറന്നതാണ് അപകട കാരണം

Breaking Keralam News

കോട്ടയം : കോട്ടയത്ത് 11 വയസ്സുകാരൻ ട്രെയിനിൽ നിന്നും വീണുമരിച്ചു. മലപ്പുറം മമ്പാട് സ്വദേശി സിദ്ദിഖിന്റെ മകന്‍ മുഹമ്മദ് ഇശാന്‍ ആണ് മരിച്ചത് . ഇന്നലെ രാത്രി 11 . 45 നാണ് അപകടം നടന്നത്.

കൊച്ചുവേളി – നിലമ്പൂര്‍ റോഡ് രാജ്യറാണി എക്‌സ്പ്രസില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു മുഹമ്മദ് ഇശാന്‍. ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തേക്ക് പോയ ശേഷം മടങ്ങുമ്പോഴാണ് അപകടം.

ടോയ്‌ലറ്റിൽ പോകാനായി എണീറ്റ ഇഷാൻ ടോയ്‌ലറ്റിന്റെ വാതിലെന്നു കരുതി ട്രെയിനിന്റെ പുറത്തേക്കുള്ള വാതില്‍ തുറക്കുകയും ശക്തമായ കാറ്റില്‍ പെട്ട് പുറത്തേക്ക് തെറിച്ച് വീഴുകയുമായിരുന്നു. ഇതോടെ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. കുട്ടിയെ ഉടന്‍ തന്നെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്‌മോര്‍ടെത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും,