യൂറോകപ്പ്; മരണ ഗ്രൂപ്പിൽ നിന്ന് ഫ്രാൻസും ,ജർമനിയും, പോർച്ചുഗലും പ്രീക്വാർട്ടറിൽ

Breaking News Sports

യൂറോകപ്പിലെ മരണ ഗ്രൂപ്പിൽ നിന്ന് ഫ്രാൻസും ജർമനിയും പോർച്ചുഗലും പ്രീക്വാർട്ടറിലേക്ക് മുന്നേറി. ഫ്രാൻസ് പോർച്ചുഗൽ മത്സരത്തിൽ ഇരു ടീമും സമനിലയിൽ കലാശിച്ചു. സ്കോർ 2-2 . അതെ സമയം ഹംഗറി ജർമനി മത്സരവും സമനിലയിൽ തളച്ചു.ഗ്രൂപ്പ് ചാമ്പ്യൻമാരായിട്ടാണ് ഫ്രാൻസ് അവസാന പതിനാറിൽ എത്തിയത്.ജർമനി രണ്ടാം സ്ഥാനം നിലനിർത്തിയപ്പോൾ പോർച്ചുഗൽ മികച്ച മൂന്നാം സ്ഥാനക്കാരായി.


ഫ്രാൻസ് പോർച്ചുഗൽ പോരാട്ടത്തിൽ ഇരട്ട ഗോളുമായി ബെൻസേമയും ക്രിസ്റ്റനോയും മുന്നേറി. മത്സരത്തിന്റെ തുടക്കത്തിൽ പോർച്ചുഗലായിരുന്നു മുന്നേറിയിരുന്നത്.എന്നാൽ രണ്ടാം പകുതി ആരംഭിച്ച രണ്ടു മിനിട്ടുകൾക്കകം ഫ്രാൻസ് മുന്നിലെത്തി.പോൾ പോഗ്ബയുടെ ത്രൂബോൾ ബെൻസിമ പോർച്ചുഗീസ് വലയിൽ അടിച്ചു കയറ്റി.


ഹങ്കറിനെതിരെ ജർമനി കഷ്ടിച്ച് രക്ഷപെടുകയായിരുന്നു.രണ്ടു തവണ ലീഡ് നേടിയ ശേഷമാണ് ഹങ്കറി സമനില വഴങ്ങിയത്.പതിനൊന്നാം മിനിറ്റിൽ ആഡം സാലയുടെഗോളിൽ ഹങ്കറി മുന്നിലെത്തി.ആദ്യപകുതിയിൽ ഹങ്കറി ലീഡ് നിലനിർത്തി.ജെർമെനിക്കായി കൈ ഹാവെർട്സൺ ലിയോൺ ഗോര്ഡസ്‌കൈയും ഗോൾ നേടി.