കുട്ടികൾക്കുള്ള വാക്‌സിനേഷൻ തുടങ്ങുന്നു

Health News

സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായി രണ്ട് വയസിനു മേലെയുള്ള കുട്ടികൾക്കായി രാജ്യത്ത് വാക്‌സിനേഷൻ തുടങ്ങുകയാണ്. രണ്ടും മൂന്നും ഘട്ടങ്ങളായുള്ള പരീക്ഷണങ്ങൾ അവസാനിക്കുന്നതോടെ കുട്ടികൾക്കുള്ള വാക്‌സിനേഷൻ തുടങ്ങും.

രാജ്യത്ത് രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിക്കുന്നു. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാകും വാക്‌സിനേഷൻ ആരംഭിക്കുക. എയിംസ് ഡയറക്ടർ ഡോക്ടർ രൺ ദിപ് ഗുലെറിയ പറഞ്ഞു രാജ്യത്ത് കൂടുതൽ നിലവാരമുള്ള തയാറെടുപ്പുകളാണ് കുട്ടികൾക്ക് വാക്‌സിനേഷൻ തുടങ്ങുന്നതിനായി എടുക്കുന്നത്.ആദ്യം കുട്ടികൾക്ക് കൊടുക്കുന്നത് കൊവാക്‌സിൻ ആണ്.