ചർച്ചയ്ക്ക് തയ്യാറെന്ന് ഉമ്മൻ‌ചാണ്ടി; കോൺഗ്രസ്സിലെ പ്രശ്ന പരിഹാരത്തിന് ഹൈക്കമാന്‍ഡ് ഇടപടുന്നു

Keralam News Politics

തിരുവനന്തപുരം: കെപിസിസി നേതൃത്വം ചർച്ചയുമായി മുന്നോട്ട് വന്നാൽ സഹകരിക്കുമെന്നറിയിച്ച് ഉമ്മൻചാണ്ടി. യുഡിഎഫിന്റെ യോഗങ്ങളിൽ പങ്കെടുക്കുമെന്ന് പറഞ്ഞ അദ്ദേഹം കോട്ടയത്തെ പുതിയ ഡിസിസി അധ്യക്ഷൻ ചുമതലയേൽക്കുന്ന പരിപാടിയിൽ നിന്നും മനപൂര്വ്വം വരാതിരുന്നതല്ലെന്നും അറിയിച്ചു. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ചർച്ചകൾ നടത്തി അത് പരിഹരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇതിനിടെ സംസ്ഥാനത്തെ കോൺഗ്രസ്സ് നേതാക്കൾക്കിടയിൽ നടക്കുന്ന പ്രശ്നം പരിഹരിക്കുന്നതിനായി ഹൈക്കമാന്‍ഡ് ഇടപെടാനാണ് സാധ്യത. ഇതിന്റെ ഭാഗമായി കേരളത്തിലെ പാർട്ടിയുടെ ഉത്തരവാദിത്തമുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഗ്രൂപ്പ് നേതാക്കളെ നേരിട്ട് വന്നുകാണും. പുതിയ അധ്യക്ഷന്മാർക്കെതിരെ വീണ്ടും ഗ്രൂപ്പുകൾ പരാതി കൊടുത്ത സാഹചര്യം കൂടെ കണക്കിലെടുത്താണ് താരിഖ് കേരളത്തിലെത്തി നേതാക്കളെ കാണുന്നത്. കെപിസിസിയുടെ പുതിയ സംഘടനയോട് സഹകരിക്കണമെന്ന് നേതാക്കളോട് ആവശ്യപ്പെടുന്നതിനോടൊപ്പം അവർക്ക് പറയാനുള്ളത് താരിഖ് കേൾക്കുകയും ചെയ്യും. സോണിയ ഗാന്ധി കൂടെ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് താരിഖിനെ വിട്ടു പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നത്.