വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ കേന്ദ്രം

India News

വ്യാജ അക്കൗണ്ടുകൾ സമൂഹ മാധ്യമങ്ങളിൽനിന്നും എടുത്ത് മാറ്റാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. ഇതിനായുള്ള ഭേദഗതി ഐടി മാർഗനിർദ്ദേശങ്ങളിൽ വരുത്തിയിട്ടുണ്ട്. പരാതി കിട്ടിയാൽ 24 മണിക്കൂറിനുള്ളിൽ ആ വ്യാജ അക്കൗണ്ടുകൾ എടുത്തുകളയണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.

ഈ തീരുമാനം കൊടുത്തിരിക്കുന്നത് യൂട്യൂബ്, ഫേസ്ബുക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം ഉൾപ്പടെയുള്ള സമൂഹ മാധ്യമങ്ങൾക്കാണ്. മറ്റേതെങ്കിലും പ്രസ്ഥാനത്തിന്റെയോ വ്യക്തിയുടെയോ ചിത്രം വെച്ചുകൊണ്ടുള്ള വ്യാജ അക്കൗണ്ടുകൾ ആണെങ്കിൽ, അതിന്റെ ഉടമയോ അല്ലെൻകിൽ മറ്റാരെങ്കിലുമോ അതിനെതിരെ പരാതി തന്നാൽ 24 മണിക്കൂറിനകം നടപടിയെടുക്കണമെന്നാണ് തീരുമാനം.