സംസ്ഥാനത്ത് സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി

Breaking Keralam News

സംസ്ഥാനത്ത് സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി. സംസ്ഥാനത്തെ 14 ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെ നിശ്ചയിച്ച് വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

തിരുവന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖകളില്‍ മാത്രമാണ് ഇതുവരെ ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍ ഉണ്ടായിരുന്നത്. പുതിയ നിയമ പ്രകാരമാണ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചത്. വനിത ശിശു വകുപ്പ് ഓഫീസര്‍മാരെയാണ് ഡൗറി പ്രൊഹിബിഷന്‍ ഓഫീസറായി നിയമിച്ചത്.

നിരന്തരമായി വര്‍ദ്ധിച്ചു വരുന്ന സ്ത്രീധന പീഡനങ്ങളും തുടര്‍ന്നുണ്ടാകുന്ന ആത്മഹത്യകളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്ത്രീധനത്തിനെതിരെ ശക്തമായ നടപടി എടുക്കുന്നതിന്റെ ഭാഗമായിട്ടാണ് വകുപ്പ് ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുള്ളത്.